CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 4 Seconds Ago
Breaking Now

ഋഷി സുനാക് സൂപ്പറാണ്! കൊറോണാവൈറസ് ബാധിച്ച് ബോറിസ് രോഗബാധിതനായാല്‍ രാജ്യത്തെ നയിക്കാന്‍ നാരായണമൂര്‍ത്തിയുടെ മരുമകന്‍ ചാന്‍സലര്‍ തന്നെ ബെസ്റ്റ്; വിധിയെഴുതി ബ്രിട്ടനിലെ വോട്ടര്‍മാര്‍; ഭാവിയിലെ പ്രധാനമന്ത്രി സ്വപ്‌നത്തിലേക്ക് ഒരു ചവിട്ടുപടി?

ടെസ്റ്റിംഗ് നടത്തുന്ന വിവാദമായി തുടരുമ്പോള്‍ 83 ശതമാനം പേരും ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും മുന്‍ഗണന നല്‍കാന്‍ ആവശ്യപ്പെടുന്നു

ബോറിസ് ജോണ്‍സണ്‍ കൊറോണാവൈറസ് പോസിറ്റീവാണ്. രോഗം കൂടുതല്‍ കടുപ്പമായി രാജ്യത്തെ നയിക്കാന്‍ കഴിയാത്ത അവസ്ഥ വന്നാല്‍ ബ്രിട്ടനെ നയിക്കാന്‍ ആരാണ് അനുയോജ്യന്‍? ഈ ചോദ്യത്തിന് ബ്രിട്ടീഷ് വോട്ടര്‍മാര്‍ നല്‍കിയ മറുപടി ഇന്ത്യന്‍ വംശജരെ സന്തോഷിപ്പിക്കുന്നത് കൂടിയാണ്. ബോറിസിന് പകരക്കാരനായി ചാന്‍സലര്‍ ഋഷി സുനാകിനെ നിയോഗിക്കണമെന്നാണ് ദി മെയില്‍ നടത്തിയ സര്‍വ്വെയില്‍ രാജ്യത്തെ വോട്ടര്‍മാര്‍ വിധിയെഴുതിയത്. 

വെള്ളിയാഴ്ചയാണ് തനിക്കും കൊറോണാവൈറസ് ബാധിച്ചെന്ന് ബോറിസ് വെളിപ്പെടുത്തിയത്. നിലവില്‍ പ്രധാനമന്ത്രിക്ക് പകരം വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനെ നിയോഗിക്കുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് നല്‍കുന്ന സൂചന. എന്നാല്‍ ട്രെഷറിയിലെ സഹായികള്‍ 'ഡിഷി ഋഷി' എന്നുവിളിക്കുന്ന സുനാകിനെയാണ് മൂന്നിരട്ടി വോട്ടര്‍മാരും ഇക്കാര്യത്തില്‍ പിന്തുണയ്ക്കുന്നത്. 

ബോറിസ് ജോണ്‍സണ്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്ന രീതി മികച്ചതാണെന്ന് ഡെല്‍റ്റാപോള്‍ നടത്തിയ സര്‍വ്വെയില്‍ 78 ശതമാനം പേരും വ്യക്തമാക്കി. എന്നാല്‍ ബോറിസ് നടത്തിയ ലോക്ക്ഡൗണ്‍ നടപടികള്‍ പ്രഖ്യാപിച്ച വേഗത അത്രത്തോളം നന്നായില്ലെന്നും വോട്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ നടപ്പാക്കാന്‍ കാലതാമസം നേരിട്ടെന്ന് 63 ശതമാനം പേരാണ് വ്യക്തമാക്കുന്നത്. ടെസ്റ്റിംഗ് നടത്തുന്ന വിവാദമായി തുടരുമ്പോള്‍ 83 ശതമാനം പേരും ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും മുന്‍ഗണന നല്‍കാന്‍ ആവശ്യപ്പെടുന്നു. 

മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ക്ക് പിന്തുണ നല്‍കാന്‍ 19 ശതമാനം പേര്‍ മാത്രമാണ് ആവശ്യപ്പെട്ടത്. രാജകുടുംബത്തിന് മുന്‍ഗണന നല്‍കാന്‍ 15 ശതമാനം പേരും ആവശ്യപ്പെടുന്നു. അതേസമയം നിലവിലെ വിലക്കുകള്‍ അടുത്ത മൂന്ന് മാസമെങ്കിലും നീളുമെന്നാണ് ബ്രിട്ടനിലെ ജനങ്ങള്‍ കരുതുന്നത്. സാമ്പത്തിക ഘടന അടുത്ത വര്‍ഷം തിരിച്ചുവരുമെന്ന് 6 ശതമാനം മാത്രമാണ് പ്രതീക്ഷിക്കുന്നത്. ജോലി ചെയ്യുന്ന ജീവിതം എക്കാലത്തേക്കും മാറുമെന്ന് 57 ശതമാനം കരുതുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.