CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 55 Seconds Ago
Breaking Now

കുറച്ചു ദിവസം കൂടി ലക്ഷ്മണ രേഖ കടക്കരുത്, ലോക്ക് ഡൗണ്‍ അല്ലാതെ പരിഹാരമില്ലെന്ന് പ്രധാനമന്ത്രി

ചിലര്‍ ലോക്ക് ഡൗണ്‍ ഗൗരവമായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

കൊറാണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്താകെ അടച്ചിടല്‍ പ്രഖ്യാപിച്ചതോടെ ജനം നേരിടുന്ന ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകം മുഴുവന്‍ കൊറോണയ്‌ക്കെതിരെ പോരാടുകയാണ്. ജീവന്മരണപോരാട്ടമാണ് നടത്തുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് പോരാട്ടങ്ങളെ പിന്നോട്ടടിക്കും.

ചിലര്‍ ലോക്ക് ഡൗണ്‍ ഗൗരവമായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ക്വാറന്റൈന്‍ അല്ലാതെ കൊറോണയ്ക്ക് പരിഹാരമില്ല. കുറച്ചു ദിവസം കൂടി ലക്ഷ്മണ രേഖ കടക്കരുത്. ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണം.

മനുഷ്യവര്‍ഗം ഒന്നിച്ചുനിന്ന് നടത്തേണ്ട പോരാട്ടമാണിത്. രാജ്യം ഒറ്റക്കെട്ടായി നിന്ന് മഹാമാരിക്കെതിരെ പോരാടണമെന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.