CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 54 Seconds Ago
Breaking Now

ലോകം കണ്ണീരില്‍, ചൈന ആഘോഷത്തില്‍; പാഠം പഠിക്കാതെ കൊറോണയെ തുരത്തി വവ്വാലിനെയും, പട്ടിയെയും കൊന്നുനിരത്തി ചൈനീസ് മാര്‍ക്കറ്റുകള്‍ തുറന്നു

പുതുതായി ഇന്‍ഫെക്ഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നതാണ് ഔദ്യോഗിക കണക്കുകള്‍

കൊറോണാവൈറസ് ചൈനയില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് സമ്മതിക്കാത്ത ഒരേയൊരു വിഭാഗമാണ് ലോകത്ത് കാണുക. അത് ചൈനയുടെ ഭരണകൂടമാണ്. കുപ്പിയില്‍ നിന്ന് പുറത്തുവന്ന ഭൂതത്തെ പോലെ വൈറസിനെ പുറത്തുവിട്ടെങ്കിലും ചൈന കൊറോണയെ പിടിച്ചുകെട്ടിക്കഴിഞ്ഞു. ഇപ്പോള്‍ ലോകം വൈറസിന്റെ തിരിച്ചടി ഏറ്റുവാങ്ങുമ്പോള്‍ വൈറസ് പുറത്തുവിട്ടെന്ന് കരുതുന്ന മാംസ മാര്‍ക്കറ്റുകള്‍ അവര്‍ തുറന്നിരിക്കുകയാണ്. 

വവ്വാലുകളെയും, തേളുകളെയും പരമ്പരാഗത മരുന്നായി ലഭ്യമാക്കുന്നതിന് പുറമെ മുയല്‍, താറാവ് എന്നിവയെ കൊന്നുവീഴ്ത്തി മാംസമായി നിരത്തിയാണ് ചൈനയുടെ വിജയാഘോഷം. മൂന്ന് മാസം മുന്‍പ് വൈറസ് പുറത്തുവിട്ട മാംസ മാര്‍ക്കറ്റുകളില്‍ യാതൊരു വ്യത്യാസവും വരുത്താതെ പ്രവര്‍ത്തിപ്പിക്കുന്നത് ഞെട്ടല്‍ ഉളവാക്കുകയാണ്. 

വുഹാനില്‍ തുടങ്ങിയ പകര്‍ച്ചവ്യാധി മഹാമാരിയായി ലോകത്തെ അടച്ചുപൂട്ടലില്‍ എത്തിച്ച ശേഷമാണ് ചൈന ഈ ആഘോഷം പുനരാരംഭിച്ചിരിക്കുന്നത്. സൗത്ത് വെസ്റ്റ് ചൈനയിലെ ഗുവിലിനിലെ മാര്‍ക്കറ്റില്‍ ആയിരങ്ങളാണ് കടന്നെത്തിയത്. വൈറസിന്റെ പ്രഭവകേന്ദ്രമായി പ്രാഥമികമായി വിലയിരുത്തിയ വവ്വാലുകള്‍ ഉള്‍പ്പെടെ വില്‍പ്പനയ്ക്കുണ്ട്. ലോക്ക്ഡൗണ്‍ നിര്‍ത്താലാക്കിയ ചൈനീസ് അധികൃതര്‍ ജനങ്ങളോട് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. 

പുതുതായി ഇന്‍ഫെക്ഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നതാണ് ഔദ്യോഗിക കണക്കുകള്‍. നായകളും, പൂച്ചകളും വരെയാണ് പ്ലേയ്റ്റില്‍ വിഭവമായി മാറാന്‍ കൂടുകളില്‍ കാത്തിരിക്കുന്നത്. ലോക സമ്പദ് രംഗത്തെ തകര്‍ക്കാന്‍ ചൈന വൈറസിനെ ആസൂത്രിതമായി ഇറക്കിവിട്ടതാണെന്ന ആശങ്കകളാണ് ഇപ്പോള്‍ ശക്തമാകുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.