CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 49 Minutes 21 Seconds Ago
Breaking Now

സാഹിത്യരചനകള്‍ കേള്‍ക്കാനും കലകള്‍ ആസ്വദിക്കുവാനും അവസരമൊരുക്കി ലണ്ടന്‍ മലയാള സാഹിത്യവേദി യൂട്യൂബ് ചാനല്‍; ജോര്‍ജ്ജ് അറങ്ങാശ്ശേരിയുടെ കഥയില്‍ നിന്ന് ആരംഭം

2010 മുതല്‍ യുകെയിലെ കലാസാംസ്‌കാരിക സാഹിത്യ രംഗത്ത് സജീവമായി ഇടപെടുന്ന ലണ്ടന്‍ മലയാള സാഹിത്യവേദി പ്രവര്‍ത്തനത്തിന്റെ പത്താം വാര്‍ഷീകം ആഘോഷിക്കുന്ന വേളയില്‍ ലോകമെമ്പാടുമുള്ള ഭാഷാസ്‌നേഹികള്‍ക്കായി യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നു. 

പ്രവാസി എഴുത്തുകാരുടെയും പ്രമുഖ എഴുത്തുകാരുടെയും രചനകള്‍ വായിക്കപ്പെടുന്ന ചാനലില്‍ നാടന്‍ കലകളെയും,കേരളീയ കലകളേയും പരിചയപ്പെടുത്തുന്നു.   സാംസ്‌കാരിക സമ്മേളനങ്ങളുടെയും  കലാമേളകളുടെയും  ലൈവ് സ്ട്രീമിംഗ്, അഭിമുഖങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തന ലക്ഷ്യത്തോടെ ആരംഭിക്കുന്ന  ചാനല്‍ ലോക പ്രവാസിമലയാളികള്‍ക്ക് തങ്ങളുടെ  സാഹിത്യരചനകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തുന്നതിനും അന്യം നിന്ന് പോകുന്ന തനത്  കേരളീയ കലകളുടെ വളര്‍ച്ചക്കും കാരണമാകുമെന്ന് ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് അറിയിച്ചു.

യുകെയിലെ അബര്‍ഡീനില്‍ താമസിക്കുന്ന ജോര്‍ജ്ജ് അറങ്ങാശ്ശേരി എഴുതിയ  'കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മാക്കള്‍' വായിച്ചുകൊണ്ടു തുടക്കം കുറിക്കുന്നു. കഥ കേള്‍ക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ചെയ്യുക.

ലോകത്തിന് തന്നെ ഭീക്ഷണിയായി വളരുന്ന കൊറോണ വൈറസ് പടരുന്ന ഈ വേളയില്‍ ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പൊതുപരിപാടികള്‍ എല്ലാം മാറ്റി വെച്ചിരിക്കുകയാണ്. ഈ സമയം വീട്ട് തടങ്കലില്‍ എന്ന പോലെ കഴിയുന്ന മലയാളികള്‍ക്ക് ഈ ചാനല്‍ ഒരു ആശ്വാസം ആകും. ഈ ചാനലിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികള്‍ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ ലണ്ടന്‍ 

മലയാള സാഹിത്യവേദിയുടെ പ്രോഗ്രാം കോര്‍ഡിനേറ്ററും യുകെയിലെ അറിയപ്പെടുന്ന കലാസാംസ്‌കാരിക പ്രവര്‍ത്തകനുമായ സി. എ. ജോസഫുമായി ( 0784674602 ) ബന്ധപ്പെടാവുന്നതാണ്. 

Kalapathil Kollappettavarude Aathmakkal  Story  George Arangasseri

 

 

https://www.youtube.com/watch?v=oS3hwoyfaoI&t=166s




കൂടുതല്‍വാര്‍ത്തകള്‍.