CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 2 Minutes 4 Seconds Ago
Breaking Now

ബ്രിട്ടന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ ആറ് മാസമെങ്കിലും വേണം; മുന്നറിയിപ്പുമായി ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍; ലോക്ക്ഡൗണ്‍ ഫലപ്രദമായോ എന്നറിയാന്‍ ഈസ്റ്റര്‍ വരെ കാത്തിരിക്കണം; അടച്ചുപൂട്ടല്‍ എത്ര കാലം നീളുമെന്ന് അപ്പോളറിയാം!

ഇതിലേറെ സമയം തിരിച്ചുവരവിന് വേണ്ടിവരുമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ ശാസ്ത്രീയ ഉപദേശകര്‍ കരുതുന്നത്

അടുത്ത ആറ് മാസത്തേക്കോ, അതും കഴിഞ്ഞോ മാത്രമേ ബ്രിട്ടനില്‍ സാധാരണ ജീവിതം മടങ്ങിയെത്തൂവെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. കൊറോണാവൈറസ് പ്രതിസന്ധി അതിവേഗം കടന്നുപോകാമെന്ന പ്രതീക്ഷയൊന്നും വെച്ചുപുലര്‍ത്തേണ്ടെന്ന നിലപാടാണ് ഡോ. ജെന്നി ഹാരിസ് ഡൗണിംസ് സ്ട്രീറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. അടുത്ത രണ്ട്, മൂന്ന് ആഴ്ച പൂര്‍ത്തിയായി ഈസ്റ്റര്‍ എത്തിയതിന് ശേഷമാണ് സാമൂഹിക അകലം പാലിക്കാനുള്ള ലോക്ക്ഡൗണ്‍ എത്രത്തോളം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാകുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കടുത്ത നിബന്ധനകള്‍ അനുസരിച്ച് പുറത്തിറങ്ങാതെ ഇരിക്കുന്നത് മൂലം കൊറോണ മൂര്‍ച്ഛിക്കുന്നത് ഒഴിവാക്കുന്നതില്‍ വിജയിച്ചാലും സാധാരണ ജീവിതത്തിലേക്ക് പെട്ടെന്ന് മടങ്ങിയെത്തിയാല്‍ വീണ്ടും രോഗം വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നാണ് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കുന്നത്. 24 മണിക്കൂര്‍ കൊണ്ട് യുകെ മരണസംഖ്യയില്‍ 209 പേര്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടതിന് ശേഷം ഡൗണിംഗ് സ്ട്രീറ്റില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് രാജ്യം നേരിടുന്ന പ്രതിസന്ധി അത്ര വേഗത്തില്‍ അവസാനിക്കില്ലെന്ന് ഡോ. ജെന്നി ഹാരിസ് വ്യക്തമാക്കിയത്. 

സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദ്ദേസം മനസ്സിലാക്കാന്‍ ആളുകള്‍ക്ക് കുറച്ച് സമയം വേണ്ടി വന്നു. എന്നാല്‍ നിലവില്‍ രാജ്യം നിബന്ധനകള്‍ അനുസരിച്ച് തുടങ്ങിയെന്നാണ് വിവരം. 'മൂന്ന് ആഴ്ച കൊണ്ട് നമ്മള്‍ എവിടെ എത്തിയെന്ന് റിവ്യൂ ചെയ്യും, രോഗത്തിന്റെ വളര്‍ച്ച ഒരുമിച്ച് എത്രത്തോളം കുറച്ചെന്ന് പരിശോധിക്കും. പക്ഷെ പരമോന്നതിയില്‍ എത്തുന്നതില്‍ നിന്നും തടഞ്ഞാലും പൊടുന്നെന സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയില്ല, അങ്ങിനെ ചെയ്യുന്നത് അപകടം ക്ഷണിച്ച് വരുത്തലാകും', ഡോ. ജെന്നി ഓര്‍മ്മിപ്പിച്ചു. 

നമ്മള്‍ എല്ലാം പൊടുന്നെ അവസാനിപ്പിച്ചാല്‍ ഇതുവരെയുള്ള പ്രയത്‌നം പാഴാകും. ഇതോടെ രണ്ടാമത് രോഗം ശക്തിയാര്‍ജ്ജിക്കും. അതുകൊണ്ട് അടുത്ത ആറ് മാസം കൊണ്ട് കാര്യങ്ങള്‍ മടങ്ങിവരുമെന്ന് കരുതാം, ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. നിബന്ധനകള്‍ മൂന്നാഴ്ചയ്ക്ക് അപ്പുറത്തേക്ക് പോകാനും സാധ്യതയുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 12 ആഴ്ച കൊണ്ട് ഒഴുക്ക് തടയാന്‍ രാജ്യത്തിന് സാധിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതിലേറെ സമയം തിരിച്ചുവരവിന് വേണ്ടിവരുമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ ശാസ്ത്രീയ ഉപദേശകര്‍ കരുതുന്നത്.  




കൂടുതല്‍വാര്‍ത്തകള്‍.