CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 45 Minutes 21 Seconds Ago
Breaking Now

അടുത്ത രണ്ടാഴ്ച വേദനാജനകം ; രണ്ടു ലക്ഷത്തോളം പേര്‍ മരിച്ചേക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

കടുത്ത വേദന നിറഞ്ഞ രണ്ടാഴ്ചയാണ് മുന്നിലുള്ളതെന്നും ഒരു ലക്ഷം മുതല്‍ 2,40000 പേര്‍ മരിക്കാമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കി

കോവിഡ് രോഗബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍  ജനങ്ങള്‍ക്ക്  മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടുത്ത രണ്ടാഴ്ച അമേരിക്കയെ സംബന്ധിച്ചിടത്തോളം വേദനാജനകമായേക്കുമെന്ന് ട്രംപ് പറഞ്ഞു.

കടുത്ത വേദന നിറഞ്ഞ രണ്ടാഴ്ചയാണ് മുന്നിലുള്ളതെന്നും ഒരു ലക്ഷം മുതല്‍ 2,40000 പേര്‍ മരിക്കാമെന്നും വൈറ്റ്ഹൗസ് മുന്നറിയിപ്പ് നല്‍കി. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്. പ്ലേഗ് സമാനമായ അവസ്ഥയിലെത്തിയെന്നും ട്രംപ് പറഞ്ഞു. വരാനിരിക്കുന്ന കഠിന ദിവസങ്ങളെ നേരിടാന്‍ അമേരിക്കന്‍ ജനത സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.

അതിനാല്‍ ജനങ്ങള്‍ ഏപ്രില്‍ 30 വരെ വീടിന് പുറത്തിറങ്ങരുതെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. സമ്പര്‍ക്ക വിലക്ക് ഏപ്രില്‍ 30 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ഗവര്‍ണറുടെ സഹോദരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മരണ സംഖ്യയില്‍ അമേരിക്ക ചൈനയെ മറികടന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3860 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 719 പേരാണ്. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 1,87,347 ആയി ഉയര്‍ന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.