CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 47 Minutes 41 Seconds Ago
Breaking Now

കോവിഡെന്ന സംശയം ; വയോധികന്റെ സംസ്‌കാരത്തിന് സഹായിക്കാതെ ഒഴിഞ്ഞുമാറി ബന്ധുക്കള്‍

കോവിഡ് മരണമല്ലെന്ന് അറിയിച്ചും ആരും സഹകരിച്ചില്ല.

കോവിഡ് രോഗിയെന്ന് സംശയിച്ച് വയോധികന്റെ ശവ സംസ്‌കാരത്തിന് സഹായം നിഷേധിച്ച് അയല്‍വാസികളും ബന്ധുക്കളും. തിരുവണ്ണാമലൈ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സിരുനാംപൂണ്ടി വില്ലേജില്‍ താമസിക്കുന്ന ചോളൈ (62) വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മരണമടയുകയായിരുന്നു.

മദ്യത്തിനും പുകവലിയ്ക്കും അടിമയായ ഇദ്ദേഹത്തിന്റെ ആരോഗ്യമില മോശമായിരുന്നു.ചുമ കൂടിയതിനാല്‍ ബന്ധുക്കളും അയല്‍വാസികളും ചോളൈയുടെ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല.പോലീസെത്തി മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. പോലീസും ആരോഗ്യ വകുപ്പും ഏഴായിരം രൂപ നല്‍കി സംസ്‌കാരത്തിന്റെ ഏര്‍പ്പാടുകള്‍ ചെയ്തു.

കോവിഡ് മരണമല്ലെന്ന് അറിയിച്ചും ആരും സഹകരിച്ചില്ല. ചോളൈയുടെ ഭാര്യയും മൂത്തമകനും കുറച്ചുവര്‍ഷം മുമ്പ് മരിച്ചു. മാനസിക ദൗര്‍ബല്യമുള്ള 18 വയസുള്ള മകന്‍ 10,8 വയസ്സുള്ള മക്കള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ചോളൈയുടെ താമസം.




കൂടുതല്‍വാര്‍ത്തകള്‍.