CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 1 Minutes 20 Seconds Ago
Breaking Now

ഒക്ടോബര്‍ 31 ന് വിസാ കാലാവധി അവസാനിക്കുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരു വര്‍ഷത്തേക്ക് ഓട്ടോമാറ്റിക് റിന്യൂവല്‍

ഹോം സെക്രട്ടറി പ്രീതി പട്ടേലിന്റെ വാക്കുകള്‍ കുടിയേറ്റക്കാര്‍ക്ക് ആശ്വാസമാകുകയാണ്

യുകെയിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ കൊറോണയ്‌ക്കെതിരെ പോരാടുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരായ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആശ്വാസമാകുന്നു ഈ റിപ്പോര്‍ട്ട്. ഒക്ടോബര്‍ 31 നോ അതിന് മുമ്പോ കാലാവധി അവസാനിക്കുന്ന ഇകൂട്ടര്‍ക്ക് ഒരു വര്‍ഷത്തേക്ക് ഓട്ടോമാറ്റിക് വിസ റിന്യൂവല്‍ അനുവദിക്കാന്‍ ഹോം ഓഫീസ് തീരുമാനിച്ചു. ഒരു വര്‍ഷത്തേക്ക് ഇവര്‍ക്ക് ആശങ്ക വേണ്ടെന്ന് ചുരുക്കം.

ഹോം സെക്രട്ടറി പ്രീതി പട്ടേലിന്റെ വാക്കുകള്‍ കുടിയേറ്റക്കാര്‍ക്ക് ആശ്വാസമാകുകയാണ്. യുകെയിലെ റെസിഡന്റി ഡോക്യുമെന്റുള്ളവരും എന്‍എച്ച്എസിലിലെ ജീവനക്കാരുമായവര്‍ക്ക് വിസ കാലാഹരണപ്പെട്ടാലും അതിന് ഒരു വര്‍ഷത്തേക്ക് ഓട്ടോമാറ്റിക് റിന്യൂവല്‍ സൗകര്യം നല്‍കും. എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന 2800 മെഡിക്‌സുകള്‍ക്ക് ഇതു പ്രയോജനപ്പെടുമെന്നാണ് ഹോം ഓഫീസ് പറയുന്നത്. എന്‍എച്ച്എസിന്റെ ഭാഗമായി കോവിഡ് പശ്ചാത്തലത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിസ തീര്‍ന്നാലുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടാണ്. പുതിയ നീക്കം ജീവനക്കാര്‍ക്ക് ഗുണകരമാകും.




കൂടുതല്‍വാര്‍ത്തകള്‍.