CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 18 Minutes 36 Seconds Ago
Breaking Now

രാജ്യത്ത് കോവിഡ് 19 മരണം 56 ആയി ; രോഗം സ്ഥിരീകരിച്ചത് 1800 പേര്‍ക്ക്

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്ന് ചേരും.

രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 56 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1800 കടന്നു. മഹാരാഷ്ട്രയില്‍ ധാരാവി ചേരിയില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 56വയസ്സുകാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ഏഴ് പേര്‍ നിരീക്ഷണത്തിലാണ്.

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്ന് ചേരും. ഇന്നലെ രാത്രിയാണ് മഹാരാഷ്ട്രയിലെ ധാരാവിയില്‍ കോവിഡ് ബാധിച്ച് 56 വയസുകാരന്‍ മരിച്ചത്. ഇയാളുടെ കുടുംബത്തിലെ 7 പേരും നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധന ഫലം ഇന്ന് വരും. സംസ്ഥാനത്ത് ഇന്നലെ മാത്രം മൂന്ന് പേരാണ് മരിച്ചത്.

മഹാരാഷ്ട്രയില്‍ 16 ഉം ആന്ധ്രാ പ്രദേശില്‍ 43 ഉം രാജസ്ഥാനില്‍ 13 പേര്‍ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. അസമില്‍ 5 പേര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 335 കടന്നു.

ഡല്‍ഹിയില്‍ സഫ്ദര്‍ജങ്ങ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ഡോക്ടര്‍ക്കുമടക്കം 6 ഡോക്ടര്‍മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 47,951 പേരുടെ സാമ്പിളുകള്‍ 126 ലാബുകളിലായി പരിശോധിച്ചു. 132 പേര്‍ സുഖം ഭേതമായി വിവിധ ആശുപത്രികളില്‍ നിന്ന് മടങ്ങി.

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്ന് ചേരും. കോവിഡ് 19 യുമായി ബന്ധപ്പെട്ട് വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.