CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 1 Seconds Ago
Breaking Now

ഏഴ് ജില്ലകള്‍ തീവ്രബാധിതമേഖലകളായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കാസര്‍ഗോട്, കണ്ണൂ!ര്‍, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നി ജില്ലകളാണ് കൊറോണ വൈറസ് തീവ്രബാധിതമേഖലകളായി പ്രഖ്യാപിച്ചത്.

വൈറസ് പ്രതിരോധ മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ ഹോട്ട്‌സ്‌പോട്ട് അഥവാ തീവ്രബാധിതമേഖലകളായി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാസര്‍ഗോട്, കണ്ണൂ!ര്‍, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നി ജില്ലകളാണ് കൊറോണ വൈറസ് തീവ്രബാധിതമേഖലകളായി പ്രഖ്യാപിച്ചത്.

ഇന്ന് സംസ്ഥാനത്ത് 21 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇതില്‍ ഒരാള്‍ ഗുജറാത്തില്‍ നിന്നാണ് വന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ കാസര്‍ഗോടും, 5 പേര്‍ ഇടുക്കിയിലുമാണ്. രണ്ട് പേര്‍ കൊല്ലം ജില്ലിയിലും, തിരുവനന്തപുരം, തൃശ്‌സൂര്‍, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓരോ പുതിയ കേസ് വീതം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.