CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 6 Minutes 44 Seconds Ago
Breaking Now

ഇത് ചൈന ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍; ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ആഞ്ഞടിച്ച് ജപ്പാന്‍; കൊറോണ പ്രതിസന്ധി വീഴ്ചകളുടെ പ്രതിഫലം?

ഡബ്യുഎച്ച്ഒയുടെ സുതാര്യത ഇല്ലാതാക്കിയത് മുന്‍ ഡയറക്ടര്‍ ജനറല്‍ മാര്‍ഗററ്റ് ചാന്‍ ആണെന്നും അസോ താരോ കുറ്റപ്പെടുത്തി

പുതിയ കൊറോണാവൈറസ് സൃഷ്ടിച്ച മഹാമാരിയില്‍ ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ആഞ്ഞടിച്ച് ജപ്പാന്‍ ഉപപ്രധാനമന്ത്രി അസോ താരോ. ലോകാരോഗ്യ സംഘടനയുടെ പേരുമാറ്റി 'ചൈന ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍' എന്നാക്കി മാറ്റണമെന്നാണ് ജപ്പാന്‍ ഉപപ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണാവൈറസ് മഹാമാരി സംബന്ധിച്ച് ചൈനയുടെ വഴിയിലൂടെയാണ് ആഗോള സംഘടന പോയതെന്നും അദ്ദേഹം കുറപ്പെടുത്തി. 

ജാപ്പനീസ് പാര്‍ലമെന്റിലാണ് താരോ ഈ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രെയ്‌സിസിനെ നീക്കണമെന്ന ആവശ്യം ചേഞ്ച്. കോമില്‍ ശക്തമാക്കുന്നത് സംബന്ധിച്ചും താരോ പാര്‍ലമെന്റില്‍ ചൂണ്ടിക്കാണിച്ചു. ചൈനയില്‍ ന്യൂമോണിയ പകര്‍ച്ചവ്യാധി ഇല്ലെന്ന് ലോകത്തോട് ലോകാരോഗ്യ സംഘടന ആവര്‍ത്തിച്ചില്ലായിരുന്നെങ്കിലും എല്ലാവരും ആവശ്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡബ്യുഎച്ച്ഒയുടെ സുതാര്യത ഇല്ലാതാക്കിയത് മുന്‍ ഡയറക്ടര്‍ ജനറല്‍ മാര്‍ഗററ്റ് ചാന്‍ ആണെന്നും അസോ താരോ കുറ്റപ്പെടുത്തി. കൊറോണാവൈറസ് മഹാമാരിയായി ആഞ്ഞടിച്ചതോടെ ജപ്പാനില്‍ നടക്കേണ്ടിയിരുന്ന 2020 വേനല്‍ക്കാല ഒളിംപിക്‌സ് മാറ്റിവെയ്‌ക്കേണ്ടി വന്നിരുന്നു. 12.35 ബില്ല്യണ്‍ ഡോളറാണ് ജപ്പാന്‍ ലോക കായിക മാമാങ്കത്തിനായി നിക്ഷേപിച്ചത്. 2500 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ ഇവിടെ 63 പേരോളം മരിക്കുകയും ചെയ്തു. 

ജപ്പാന്‍ തീരത്ത് എത്തിയ ഡയമണ്ട് പ്രിന്‍സസ് യാത്രാകപ്പലില്‍ 700 കൊവിഡ്-19 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ 11 പേര്‍ മരിക്കുകയും ചെയ്തു. ഇതിനിടെ കൊവിഡ്-19 മഹാമാരിയുടെ അപകടം കുറച്ചുകണ്ട ഡബ്യുഎച്ച്ഒ മേധാവി ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യവും ആദ്യ ഘട്ടത്തില്‍ തള്ളിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.