CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 26 Seconds Ago
Breaking Now

ബഹ്‌റിനില്‍ 66 പ്രവാസികള്‍ക്ക് കൊവിഡ് ; ഖത്തറില്‍ മരണം മൂന്നായി ; സൗദിയില്‍ മരണ സംഖ്യ 21 ആയി ഉയര്‍ന്നു

ഇന്ന് 210 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1024 ആയി

സൗദിയില്‍ അഞ്ച് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 21 ആയി ഉയര്‍ന്നു. ഇന്നലെ പുതുതായി 165 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1885 ആയി. കഴിഞ്ഞ ദിവസം മാത്രം 64 പേര്‍ക്ക് അസുഖം മാറി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 328 ആയി. മക്കയിലും മദീനയിലും ജിദ്ദയിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ അസുഖം റിപ്പോര്‍ട്ട് ചെയ്തത്. റിയാദില്‍ രോഗബാധിതരുടെ എണ്ണം ഇന്നും കുറവാണ്,

യു.എ.ഇയിലെ കോവിഡ് ബാധിതരുടെ എണ്ണം 1000 പിന്നിട്ടു. ഇന്ന് 210 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1024 ആയി. ഇന്ന് രാജ്യത്ത് 35 പേര്‍ കൂടി രോഗവിമുക്തി നേടിയിട്ടുണ്ട്. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 96 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെയും 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങളിലൂടെയും അണുനശീകരണ പ്രവര്‍ത്തനങ്ങളിലൂടെയും യു.എ.ഇ കോവിഡിനെ പ്രതിരോധിക്കുന്നതിനിടയിലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

 

ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്നുള്ള മരണം മൂന്നായി.  പുതുതായി 114 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് മൊത്തം രോഗബാധിതര്‍ 949 ആയി. ഒരാള്‍ക്ക് കൂടി രോഗം ഭേദമായി. ആകെ രോഗവിമുക്തി നേടിയവര്‍ 72 ആയി. 85 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇദ്ദേഹം ഏത് രാജ്യക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ തന്നെ ന്യുമോണിയ ബാധിതനായിരുന്ന ഇദ്ദേഹത്തിന് കോവിഡ് കൂടി പിടിപെട്ടതോടെ ആരോഗ്യനില മോശമാകുകയും മരിക്കുകയുമായിരുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. 57 വയസ്സുള്ള ബംഗ്ലാദേശി പൌരന്‍ മാര്‍ച്ച് 28 നും 58 കാരനായ പ്രവാസി മാര്‍ച്ച് 31 നുമാണ് കോവിഡ് രോഗബാധയെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചത്. മൊത്തം 26,260 പേരിലാണ് കോവിഡ് ടെസ്റ്റ് നടത്തിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

ബഹ്‌റിനില്‍ 66 പ്രവാസികള്‍ക്ക് കൂടി കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചു. സല്‍മാബാദിലെ താമസസ്ഥലത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇവരെ ബുധനാഴ്ച പ്രത്യേക ക്വാറന്‍ൈറന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ലബോറട്ടറി പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ വിദേശ തൊഴിലാളികള്‍ക്കായുള്ള ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ 290 പേരാണ് ബഹ്‌റിനില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്ന് നാല് പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 381 ആയി ഉയര്‍ന്നു. ഇതുവരെ 643 കേസുകളും 4 മരണവുമാണ് ബഹ്‌റിനില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഒമാനില്‍ കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധന. ഇന്ന് 57 പേര്‍ക്ക് സുഖം പ്രാപിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ 231  കേസുകളാണ് ഒമാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്

 




കൂടുതല്‍വാര്‍ത്തകള്‍.