CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 46 Seconds Ago
Breaking Now

യുക്മ സംഘടിപ്പിച്ച PPE ലഭ്യതാ സര്‍വേക്ക് വ്യാപക പ്രതികരണം.......... ബന്ധപ്പെട്ട ട്രസ്റ്റുകള്‍ക്കും അധികാരികള്‍ക്കും സര്‍വ്വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ പ്രാദേശികമായി നിവേദനങ്ങള്‍ സമര്‍പ്പിക്കും

കൊറോണ വൈറസ് പടര്‍ന്ന് കൊണ്ടിരിക്കുന്ന ഭീതിതമായ സാഹചര്യത്തില്‍, രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന മുന്‍ നിര മെഡിക്കല്‍ ജീവനക്കാര്‍ക്ക് വേണ്ടത്ര സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാണോ എന്നറിയുന്നതിലേക്ക്, രാജ്യവ്യാപകമായി യുക്മ സംഘടിപ്പിച്ച സര്‍വ്വേക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. സര്‍വ്വേയില്‍ പ്രതികരിച്ച 90 % പേരും രോഗസംക്രമണം തടയുന്നതിനാവശ്യമായ സാമഗ്രികള്‍ (Personal Protective Equipment   PPE) ആവശ്യത്തിന് ലഭ്യമല്ല എന്നാണ് പ്രതികരിച്ചിരിക്കുന്നത്.

ജനറല്‍ വാര്‍ഡുകളില്‍ സര്‍ജിക്കല്‍ മാസ്‌കും ഏപ്രണും ആണ് PPE എന്നപേരില്‍ മുന്‍ നിര സ്റ്റാഫിന് ലഭിക്കുന്നത്. പക്ഷെ രാജ്യത്തെ പല ആശുപത്രികളും അവരുടെ സ്റ്റാഫിന് മതിയായ സംരക്ഷണം നല്‍കുന്ന കാര്യക്ഷമമായ PPE കിറ്റുകള്‍ അനുവദിച്ചു നല്‍കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. വിവിധ മേഖലകളില്‍നിന്നും ഉണ്ടായിട്ടുള്ള അഭ്യര്‍ഥന മാനിച്ച് National Health Service യും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടും, മുന്‍ നിലപാടുകള്‍ തിരുത്തിക്കൊണ്ട്, മതിയായ സംരക്ഷണം നല്‍കുന്ന PPE കിറ്റുകള്‍ എല്ലായിടത്തും ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

നിലവിലുണ്ടായിരുന്ന ഗൈഡന്‍സ് പ്രകാരം ഉള്ള PPE കള്‍ മതിയായ സംരക്ഷണം നല്‍കും എന്നതിന് യാതൊരു തെളിവുകളും ലഭ്യമല്ല. അതുപോലെ ചുമയില്‍നിന്നും തുമ്മലില്‍നിന്നും രോഗാണുക്കള്‍ കൂടുതല്‍ ദൂരത്തേക്ക് വ്യാപിക്കുവാനും സാധ്യത ഉണ്ട്. കൊറോണ ബാധ കൂടുതലായി ഉണ്ടായ ഇറ്റലിയില്‍ ഏകദേശം അന്‍പതോളം ഡോക്ടര്‍മാര്‍ മരണപ്പെട്ടിട്ടുണ്ട്. ഇതേ കാരണങ്ങള്‍ കൊണ്ട് എല്ലാവര്‍ക്കും മതിയായ സംരക്ഷണം നല്‍കുവാനുള്ള പ്രതിരോധ ഉപകരണങ്ങള്‍ ലഭ്യമാക്കുവാന്‍  അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് സര്‍വ്വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ യുക്മ അധികാരികളോട് അഭ്യര്‍ത്ഥിക്കുകയാണ്. 

പ്രധാനമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി തുടങ്ങിയവക്ക് ഇതിനോടകം നിവേദനങ്ങള്‍ അയച്ച് കഴിഞ്ഞു. അതോടൊപ്പം എല്ലാ ആരോഗ്യ പ്രവര്‍ത്തകരും അവരവരുടെ ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍, ചീഫ് നേഴ്‌സ്, ചീഫ് എക്‌സിക്യൂട്ടീവ് , പ്രാദേശിക പാര്‍ലമെന്റ് അംഗം എന്നിവര്‍ക്ക് നിവേദനങ്ങള്‍ അയക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അയക്കേണ്ട കത്തിന്റെ മാതൃക പ്രാദേശീക യുക്മ അംഗ അസ്സോസിയേഷനുകള്‍ക്ക് യുക്മ ദേശീയ കമ്മറ്റി ഇതിനകം അയച്ചു കൊടുത്തിട്ടുണ്ട്.  

സജീഷ് ടോം 

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.