CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 11 Minutes 5 Seconds Ago
Breaking Now

സെല്‍ഫ് ഐസൊലേഷനില്‍ നിന്നും ഹെല്‍ത്ത് സെക്രട്ടറി തിരിച്ചെത്തി; യുകെയുടെ ടെസ്റ്റിംഗ് ശേഷി 1 ലക്ഷമായി ഉയര്‍ത്തും; എന്‍എച്ച്എസ് ജീവനക്കാരേക്കാള്‍ ജീവിതത്തിനും, മരണത്തിനും ഇടയില്‍ പെട്ട രോഗികള്‍ക്ക് മുന്‍ഗണന നല്‍കി

കൈയിലുള്ള എല്ലാം വെച്ച് വൈറസിനെതിരെ പോരാടാനുള്ള ഉറപ്പോടെയാണ് തന്റെ തിരിച്ചുവരവെന്ന് ഹെല്‍ത്ത് സെക്രട്ടറി

ഈ മാസം അവസാനിക്കുന്നതോടെ യുകെ പ്രതിദിനം ഒരു ലക്ഷം കൊറോണാവൈറസ് ടെസ്റ്റുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്. യുകെയുടെ സ്‌ക്രീനിംഗ് രീതി വലിയ വിമര്‍ശനം ഏറ്റുവാങ്ങുന്നതിന് ഇടയിലാണ് നടപടിക്രമങ്ങള്‍ മാറ്റുമെന്ന പ്രഖ്യാപനവുമായി സ്വയം രോഗബാധിതനായ ഹെല്‍ത്ത് സെക്രട്ടറി രംഗത്തെത്തിയത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് 24 മണിക്കൂറും അധ്വാനിക്കുന്നതായും, ഇതില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നും സര്‍ക്കാര്‍ പ്രതിരോധ നടപടികളെ പ്രതിരോധിച്ച് ഹാന്‍കോക് വ്യക്തമാക്കി.

ഒരാഴ്ചത്തെ ഐസൊലേഷന് ശേഷം വൈറസില്‍ നിന്നും രോഗമുക്തനായ ഹാന്‍കോക് നം.10 പത്രസമ്മേളനത്തിലാണ് സംസാരിച്ചത്. പുതിയ നടപടിക്രമങ്ങളില്‍ അഞ്ച് തൂണുകളാണ് ഉണ്ടാവുകയെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കുന്നത്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ലാബുകളില്‍ സ്വാബ് ടെസ്റ്റുകള്‍ പ്രതിദിനം 25,000 ആയി ഉയര്‍ത്തും. ഗവേഷണ സ്ഥാപനങ്ങളും, സ്വകാര്യ സ്ഥാപനങ്ങളായ ബൂട്‌സ്, ആമസോണ്‍ എന്നിവയെയും സ്‌ക്രീനിംഗ് സിസ്റ്റത്തിലേക്ക് എത്തിക്കും. ഇതിന് പുറമെ ഫലപ്രദമെന്ന് തെളിയിക്കുന്ന ആന്റിബോഡി ടെസ്റ്റുകളും പ്രാബല്യത്തില്‍ വരും. കമ്മ്യൂണിറ്റി ടെസ്റ്റിംഗ് വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ യുകെ ഡയഗനോസ്റ്റിക്‌സ് ഇന്‍ഡസ്ട്രി വിപുലവുമാക്കും. 

ജര്‍മ്മനിയിലെ ടെസ്റ്റിംഗ് കണക്കുകളുമായി താരതമ്യപ്പെടുത്തുന്ന രീതി ഹാന്‍കോക് തള്ളി. പ്രോട്ടോടൈപ്പ് ടെസ്റ്റുകള്‍ പലതും പരാജയപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാല്‍ തന്റെ പുതിയ അഞ്ചിന പദ്ധതിയുടെ സഹായത്തോടെ ടെസ്റ്റിംഗ് ശേഷി പ്രതിദിനം ഒരു ലക്ഷമാക്കി ഉയര്‍ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ മുന്‍നിര എന്‍എച്ച്എസ് ജീവനക്കാര്‍ക്കും ചെക്കിംഗ് ഗ്യാരണ്ടി നല്‍കാനും ഹാന്‍കോക് മറന്നില്ല. ദിവസേന രണ്ടര ലക്ഷം പരിശോധനയെന്നതാണ് ദീര്‍ഘകാല ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൈയിലുള്ള എല്ലാം വെച്ച് വൈറസിനെതിരെ പോരാടാനുള്ള ഉറപ്പോടെയാണ് തന്റെ തിരിച്ചുവരവെന്ന് ഹെല്‍ത്ത് സെക്രട്ടറി പ്രഖ്യാപിച്ചു. എന്നാല്‍ തിരക്കുപിടിച്ച് തെറ്റായ രീതിയില്‍ പരിശോധനകള്‍ നടത്തുന്നതിന് പകരം കൃത്യതയുള്ള പരിശോധന നടത്തുന്നതിലാണ് യുകെ ശ്രദ്ധിച്ചതെന്ന് ഹാന്‍കോക് ഓര്‍മ്മിപ്പിച്ചു. നിലവില്‍ 5000 എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ടെസ്റ്റിംഗ് നടത്തിയിട്ടുണ്ട്. സെല്‍ഫ് ഐസൊലേഷനില്‍ നിന്നും തിരിച്ചുവന്ന് സേവനത്തില്‍ തുടരേണ്ട ആവശ്യകത സംബന്ധിച്ച് വ്യക്തമായറിയാം. എന്നാല്‍ ജീവിതത്തിനും, മരണത്തിനും ഇടയില്‍ നില്‍ക്കുന്ന രോഗികള്‍ക്ക് മുന്‍ഗണന നല്‍കുകയാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം പറയുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.