CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 20 Minutes 53 Seconds Ago
Breaking Now

ബര്‍മിംഗ്ഹാമും, ലിവര്‍പൂളും ഭാവിയിലെ ഹോട്ട്‌സ്‌പോട്ടുകള്‍; 1.9 മില്ല്യണ്‍ ജനങ്ങള്‍ക്ക് കൊവിഡ്-19; കൊറോണാവൈറസ് ആപ്പ് പറയുന്നത് ഇങ്ങനെ!

പ്രതിദിനം ആളുകള്‍ കൂടുതല്‍ വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തുന്നതോടെ രോഗത്തെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍

യുകെയില്‍ 20 മുതല്‍ 69 വയസ്സ് വരെ പ്രായമുള്ള 1.9 മില്ല്യണ്‍ പേര്‍ക്ക് കൊവിഡ്-19 ലക്ഷണങ്ങള്‍ ഉള്ളതായി പുതുതായി ഡിസൈന്‍ ചെയ്ത ട്രാക്കിംഗ് ആപ്പ് ശേഖരിച്ച ഡാറ്റ വ്യക്തമാക്കുന്നു. ഹെല്‍ത്ത്‌കെയര്‍, ഹോസ്പിറ്റല്‍ ജോലിക്കാര്‍ രാജ്യത്ത് ഉടനീളം ഉപയോഗിക്കുന്ന കൊവിഡ് സിംപ്റ്റം ട്രാക്കര്‍ ആപ്പ് ഉപയോഗിച്ച് തങ്ങളുടെ ദൈനംദിന ആരോഗ്യം ട്രാക്ക് ചെയ്യാന്‍ സാധിക്കും. 

ആപ്പിലെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം ലണ്ടന് പുറമെ പ്രധാന നഗരങ്ങളായ ബര്‍മിംഗ്ഹാം, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ഗ്ലാസ്‌ഗോ, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളും കൊറോണാവൈറസ് ഹോട്ട്‌സ്‌പോട്ടുകളാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. സൗത്ത് വെയില്‍സിലെ ഗ്രാമീണ മേഖലകള്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്കും ഇത് വിരല്‍ചൂണ്ടുന്നു. രോഗികളുടെ എണ്ണമേറിയതോടെ ഇവിടെ ആവശ്യത്തിന് ബെഡുകള്‍ ഇല്ലാത്ത അവസ്ഥയാണ്. 

ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍, ടെസ്റ്റിംഗ് കിറ്റുകള്‍, വെന്റിലേറ്ററുകള്‍ പോലുള്ള പരിമിതമായ എന്‍എച്ച്എസ് ശ്രോതസ്സുകള്‍ ഏറ്റവും ആവശ്യമുള്ള മേഖലകളില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഗൈസ് & സെന്റ് തോമസ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ്, എന്‍ഐഎച്ച്ആര്‍ ബയോമെഡിക്കല്‍ റിസേര്‍ച്ച് സെന്റര്‍, ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ട്-അപ്പ് സോയ് ഗ്ലോബല്‍ ലിമിറ്റഡ് എന്നിവരുമായി സഹകരിച്ചാണ് കിംഗ്‌സ് കോളേജ് ലണ്ടന്‍ ടീം ആപ്പ് തയ്യാറാക്കിയത്. 

പ്രതിദിനം ആളുകള്‍ കൂടുതല്‍ വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തുന്നതോടെ രോഗത്തെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കി. പ്രത്യേകിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗത്തിന്റെ അവസ്ഥയും വ്യത്യസ്തമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.