CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 44 Seconds Ago
Breaking Now

രാജ്യത്ത് കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 3072 ആയി ; 75 മരണം

നിസ്സാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 1023 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

രാജ്യത്ത് കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 3072 ആയി ഉയര്‍ന്നു. 75 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 213 പേര്‍ രോഗമുക്തി നേടി.

നിസ്സാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 1023 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ രൂപീകരിച്ച സമിതിയോഗം വിളിച്ച പ്രധാനമന്ത്രി പ്രതിരോധ സാമഗ്രികളുടെ ലഭ്യത വിലയിരുത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായത്.

17 സംസ്ഥാനങ്ങളില്‍ ആണ് ഇത് വരെ നിസാമുദ്ദീന്‍ തബ്!ലീഗ് മത സമ്മേളനത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. 490 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 26 പേര്‍ മരിച്ചു. തമിഴ്‌നാടാണ് മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നില്‍. 485 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 422 പേര്‍ക്കും ഒരു കേന്ദ്രത്തില്‍നിന്നാണ് രോഗം ബാധിച്ചതെന്ന് തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. 

 




കൂടുതല്‍വാര്‍ത്തകള്‍.