CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Seconds Ago
Breaking Now

കെ.സി .സി.എൻ.ഇ കണ്‍വെൻഷൻ ലീഡ്സിൽ

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോർത്തേണ്‍ ഇംഗ്ലണ്ടിന്റെ പ്രഥമ സംഗമം സെപ്റ്റംബർ 21 - നു ലീഡ്സിൽ വെച്ച് നടക്കുന്നു .

ലീഡ്സ്: ക്‌നാനായ സമുദായത്തിന്റെ ഐക്യവും പാരമ്പര്യത്തിന്റെ പാതകളിൽ യുവതലമുറയെ നയിക്കുന്നതിനും സഭാപ്രേഷിത വേലകളിൽ സജീവ സാന്നിധ്യവും പങ്കാളിത്തവും ഉറപ്പു വരുത്തുന്നതിനുമായി യു.കെ.സി.സി.എ യുടെ കീഴിലുള്ള നോർത്തേണ്‍ ഇംഗ്ലണ്ടിലെ യൂണിറ്റുകളുടെ ഐക്യ കൂട്ടായ്മയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോർത്തേണ്‍ ഇംഗ്ലണ്ടിന്റെ പ്രഥമ സംഗമം സെപ്റ്റംബർ 21 - നു ലീഡ്സിൽ നടക്കും. 

 

ഭക്തി സാന്ദ്രമായ ദിവ്യബലി, നയന മനോഹരമായ നൃത്തങ്ങൾ, ഇമ്പമാർന്ന ഗാനമേള, ക്‌നാന ആവേശം ഉജ്ജ്വലിപ്പിക്കുന്ന പുരാതന പാട്ടുകൾ എന്നിങ്ങനെ വ്യത്യസ്തമാർന്ന പരിപാടികളാൽ യൂണിറ്റുകൾ തമ്മിലുള്ള സുഹൃത്ത് ബന്ധം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതാണ് കെ.സി.സി.എൻ.ഇ കണ്‍വെൻഷൻ.

 

ലീഡ് സിലെ സെന്റ്‌. .നിക്കോളാസ് ചർച്ചിലാണ് പ്രഥമ കെ.സി.സി.എൻ.ഇ കണ്‍വെൻഷൻ നടക്കുകയെന്ന് കണ്‍വെൻഷൻ പി. ആർ. ഒ. ആയ ഷിബു കൂടത്തിനാൽ അറിയിച്ചു.  




കൂടുതല്‍വാര്‍ത്തകള്‍.