CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 19 Minutes 37 Seconds Ago
Breaking Now

ലണ്ടന്‍ ഉഴവൂര്‍ സംഗമം 2013: മോന്‍സ് ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ മുഖ്യാതിഥികള്‍

ലണ്ടനിലെ ഹോണ്‍ ചര്‍ച്ചില്‍വച്ച് മെയ് 31, ജൂണ്‍ ഒന്ന് തീയതികളില്‍ നടത്തപ്പെടുന്ന ഏഴാമത് ഉഴവൂര്‍ സംഗമത്തില്‍ മുന്‍ മന്ത്രിയും ഉഴവൂരിന്റെ ജനപ്രതിനിധിയുമായ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, മികച്ച ജനപ്രിയ ചിത്രത്തിനുള്ള് ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ലഭിച്ച ഉസ്താദ് ഹോട്ടല്‍ , ട്രാഫിക്, ചാപ്പാകുരിശ്, ചെന്നൈയില്‍ ഒരുനാള്‍ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവ് ഉഴവൂരിന്റെ ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ മുഖ്യാതിഥികളായെത്തുന്നു. കോട്ടയം ജില്ലയില്‍ പൗരാണികതയുടെ പ്രൗഢിയുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ സാംസ്‌കാരിക ഗ്രാമം ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ ജന്മസ്ഥലമെന്ന പേരില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കര്‍ഷകരുടെ മെയ്ക്കരുത്തില്‍ നാണ്യവിളകളുടെ നാട്ടരങ്ങും, പ്രവാസികളുടെ പ്രയത്‌നത്തില്‍ പ്രകാശം പരത്തി നില്‍ക്കുന്ന ധന്യഭൂമിയുമാണ്  എളോര്‍ എന്ന പൗരാണിക   നാമത്തില്‍ അറിയപ്പെട്ടിരുന്ന ഉഴവൂർ .

പരസ്പരം അറിയുക, സ്‌നേഹിക്കുക, സഹായിക്കുക, എന്ന സംഗമ സന്ദേശമുയര്‍ത്തി മുന്നൂറിലേറെ കുടുംബങ്ങളുള്ള യുകെയിലെ ഗ്രാമസംഗമങ്ങളുടെ സംഗമം എന്ന ഖ്യാതി നേടിയ ഉഴവൂര്‍ സംഗമം ഇക്കുറി രാജ്യതലസ്ഥാനമായ ലണ്ടനില്‍വച്ചു നടത്തപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട്. ലണ്ടന്‍ ഉഴവൂര്‍ സംഗമത്തിന്റെ ജനറല്‍ കണ്‍വീനര്‍ ലൂക്കോസ് താഴത്തു കണ്ടത്തിലിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സിസ് മച്ചാനിക്കല്‍ , അനൂപ് കൊരട്ടിക്കുന്നേല്‍ , ബിബിന്‍ സൈമണ്‍ , ജോണിക്കുന്നും പുറത്ത് , സുജ സന്തോഷ്, ബിജു മച്ചാനിക്കല്‍ , ജന്‍സി ജിനീഷ് എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഇത്തവണത്തെ സംഗമം വേറിട്ട അനുഭവമാക്കുന്നതിന്റെ പരിശ്രമത്തിലാണ്.മെയ് 31ന് വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് ക്രാന്‍ഹാം സെന്റ് പീറ്റേഴ്‌സ് മാസ് സെന്ററില്‍ ഫാമിലി ഈവനിംഗ് കുടുംബ സൗഹൃദ സദസ്സോടെ ആരംഭിക്കും. തുടര്‍ന്ന് വിവിധ കലാ പരിപാടികളും മത്സരങ്ങളും നടക്കും. ശനിയാഴ്ച രാവിലെ 10 മണിക്ക് മുഖ്യവേദിയായ കാമ്പയിന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതു സമ്മേളനവും വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും അരങ്ങേറും. പിറന്ന നാടിന്റെ ജ്വലിക്കുന്ന ഓര്‍മകളുമായി ഒരിക്കല്‍കൂടി ഒത്തുചേരുമ്പോള്‍ ലണ്ടനില്‍ ഉഴവൂര്‍ പുനര്‍ജനിക്കും അതില്‍ പങ്കാളികളാവാന്‍ യുകെയിലെ മുഴുവന്‍ ഉഴവൂര്‍ നിവാസികളെയും ലണ്ടനിലേക്ക് ഹൃദയപൂര്‍വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ലൂക്കോസ് അലക്‌സ്-07974419424.




കൂടുതല്‍വാര്‍ത്തകള്‍.