ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ഫാമിലി ഡെ , ബാര്‍ബിക്യു ആന്‍ഡ് മലയാളം ക്ലാസ് ഉദ്ഘാടനം മെയ് 27ന്
ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഫാമിലി ഡെയും ബാര്‍ബിക്യൂയും മെയ് 27ന് തിങ്കളാഴ്ച നാലുമണിമുതല്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചിന്റെ ഹാളില്‍ നടത്തപ്പെടുന്നതാണ്.
അന്നേദിവസം തന്നെ പുതിയതായി ആരംഭിക്കുന്ന മലയാളം ക്ലാസിന്റെയും സംഗീത ഉപകരണ പരിശീലന ക്ലാസിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുന്നതുമാണ്. കുട്ടികള്‍ക്കായി വിവിധ ഇനം വിനോദ പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. എല്ലാ LKC അംഗങ്ങളെയും ഈ അവസരത്തില്‍ ഹാര്‍ദവമായി ക്ഷണിക്കുന്നു