CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 5 Minutes Ago
Breaking Now

ലണ്ടൻ കണ്‍വൻഷൻ ജൂണ്‍ പതിനഞ്ചിന്; ഡോക്ടർ ജോണ്‍ നയിക്കും ഒരുക്ക ശുശ്രൂഷ ജൂണ്‍ നാലിന്.

സെഹിയോൻ യു കെ ടീമിന്റെ നേതൃത്വത്തിൽ പ്രശസ്ത വചന പ്രഘോഷകനായ ഡോ ജോണ്‍ ഡി.യും റവ. ഫാ ഇന്നസന്റ് പുത്തൻതറയിൽ വി.സി യും നയിക്കുന്ന ലണ്ടൻ കണ്‍വൻഷൻ ജൂണ്‍ പതിനഞ്ചിനു ബാർകിംഗ് വർഷിപ്‌ വിൽ സെന്ററിൽ നടക്കും.

കൃപയുടെ നീര്‍ച്ചാലുകളിലേക്ക് ദൈവജനത്തെ നയിക്കുന്ന കണ്‍വന്‍ഷനില്‍ ദൈവാരാധനയുടെ പൂര്‍ണ്ണതയിലേയ്ക്ക് ഹൃദയമുയര്‍ത്തുന്ന വി. കുര്‍ബാന, പാപമോചനം നല്‍കുന്നവി.കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംഗ്, പൈശാചിക ശക്തികള്‍ക്കെതിരെയുള്ള വിടുതല്‍ ശുശ്രൂഷകള്‍., അഭിഷേകമൊഴുകുന്ന ഗാനശുശ്രൂഷ, കൃപകളും വരങ്ങളും ചൊരിയുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം, അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും വചനത്തെ സ്ഥിതീകരിച്ച് നല്‍കുന്ന അനുഭവസാക്ഷ്യങ്ങൾ , കുട്ടികള്‍ക്ക് പ്രായമനുസരിച്ച് തിരിച്ച് വിവിധ ഗ്രൂപ്പുകളാക്കി വചന ശുശ്രൂഷകൾ , സ്കിറ്റ്, ഗാനശുശ്രൂഷകള്‍  എന്നിവ  ഉണ്ടായിരിക്കും.  കണ്‍വെന്‍ഷന്‍റെ വിജയത്തിനുവേണ്ടി  കണ്‍വെന്‍ഷന്‍ ടീമിനോട് ചേര്‍ന്ന്‍ ഒരുനേരം ഉപവസിച്ച് പ്രാര്‍ത്ഥിക്കാനും എല്ലാ ദിവസവും കരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാനും ടീം അംഗങ്ങള്‍ അറിയിക്കുന്നു.

വിലാസം: 640 Ripple Road, Ripple Road, Barking IG11 0SR

ലണ്ടൻ കണ്‍വൻഷനു മുന്നോടിയായുള്ള ഒരുക്ക ശുശ്രൂഷ ജൂണ്‍ നാലിന് ചൊവ്വാഴ്ച രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ  വാൽതംസ്റ്റോ  കത്തോലിക്കാ പള്ളിയിൽ നടക്കും.

വിലാസം: Catholic Parish of Our Lady and St George, 132             Shernhall Street, Walthamstow, London E17 9HU

 




കൂടുതല്‍വാര്‍ത്തകള്‍.