CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 26 Minutes 37 Seconds Ago
Breaking Now

സെവന്‍സ് ക്ലബ്ബ് മാഞ്ചസ്റ്ററും -മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസി-യേഷനും സംഘടിപ്പിക്കുന്ന ഓള്‍ യുകെ റമ്മികളി മത്സരം

സെവന്‍സ് ക്ലബ്ബ് മാഞ്ചസ്റ്ററും -മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഓള്‍ യുകെ സെവന്‍സ് ട്രോഫിചാരിറ്റബിള്‍ റമ്മികളി മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു

മലയാളികള്‍ സമയം കൊല്ലാന്‍ നടത്തുന്ന ഏറ്റവും പ്രമുഖ വിനോദങ്ങളിലൊന്നാണ് ചീട്ടുകളി. യുകെയിലും മലയാളികള്‍ ഏതുകാലാവസ്ഥയിലും ആശ്രയിക്കുന്ന വിനോദമാണ് ചീട്ടുകളി. ഇന്ന് യുകെയില്‍ പലയിടങ്ങളിലുംആഴ്ചാവസാന നാളുകളില്‍ ചീട്ടുകളി ക്ലബ്ബുകള്‍ സജീവമാണ്.ഇക്കഴിഞ്ഞ പത്തു വര്‍ഷക്കാലമായി മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയില്‍ പ്രശസ്തമായ രീതിയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളും, മറ്റു സാമൂഹ്യ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ഒരു ക്ലബ്ബാണ് സെവന്‍സ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ ഈ വരുന്നജൂണ്‍ 15-തീയതിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്, രാവിലെ 9.30 രജിസ്‌ട്രേഷന്‍. അതിനു ശേഷം ഉദ്ഘാടനം. കൃത്യം 10.00 മണിക്ക് മത്സരങ്ങള്‍ആരംഭിക്കത്തക്കവിധമാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. കൃത്യസമയത്തുതന്നെ മത്സരങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ മത്സരത്തിന് പങ്കെടുക്കുവാന്‍താല്‍പര്യമുള്ളവര്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്ന് സംഘാടകര്‍അറിയിക്കുന്നു.

സെവന്‍സ് ക്ലബ്ബ് മാഞ്ചസ്റ്ററും, യുകെയിലെ പ്രശസ്തമായ അസ്സോസിയേഷനുകളിലൊന്നായ MMCA യുമായി ചേര്‍ന്ന് സംഘടിപ്പിച്ചിരിക്കുന്ന ചീട്ടുകളി മത്സരത്തിന് ഒന്നാം സമ്മാനമായി എവര്‍റോളിഗ് ട്രോഫിയും 501 പൗണ്ടും, രാണ്ടാം സമ്മാനം 251 പൗണ്ടും, മൂന്നാം സമ്മാനം 101 പൗണ്ടും വീതം വിജയികള്‍ക്ക് ലഭിക്കും. മത്സരശേഷം അതേ ദിവസം തന്നെ വിജയികള്‍ക്ക് സമ്മാനംവിതരണം ചെയ്യുന്നതാണ്. ഈ മത്സരം സെവന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തിലും നിബന്ധനകളുടെ അടിസ്ഥാത്തിലുമായിരിക്കും നടത്തപ്പെടുന്നത്.

മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയിലെ സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് ഹാളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. യുകെയുടെ പലഭാഗത്തുനിന്നും ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ധാരാളം പേര്‍ ഇതിനോടകം സംഘാടകരുമായി ബന്ധപ്പെട്ടുകഴിഞ്ഞു. മത്സരവേദി: സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് ഹാള്‍ , M22 0DW 

വിശദവിവരങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

സാബു ചാക്കോ 07853302858,

ജോണി ചാക്കോ 07725545368,

ആഷന്‍പോള്‍ 07886277470




കൂടുതല്‍വാര്‍ത്തകള്‍.