CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 9 Minutes 40 Seconds Ago
Breaking Now

ശാലോം മീഡിയ റിട്രീറ്റ് 21, 22 തിയതികളിൽ ഡെർബിഷെയറിൽ

ശാലോം വായനക്കാരുടെയും പ്രേക്ഷകരുടെയും കൂട്ടായ്മയായ ശാലോം പീസ്‌ ഫെല്ലോഷിപ്പ് ഒരുക്കുന്ന ദ്വിദിന ധ്യാനം ഡെർബിഷെയറിലെ ഹെയ്സ് കോണ്‍ഫറൻസ് സെന്ററിൽ ജൂണ്‍ 21,22 തിയതികളിൽ (വെള്ളി, ശനി) നടക്കും.

ശാലോം മിനിസ്ട്രികളുടെ ചെയർമാൻ ഷെവലിയർ ബെന്നി പുന്നത്തറ, സണ്ടേ ശാലോം ജനറൽ എഡിറ്റർ റവ. ഫാ. റോയി പലാട്ടി സിഎംഐ, ശാലോം യുഎസ്എ എക്സിക്യൂട്ടീവ് ഡെയ രക്ടർ സാന്റോ കാവിൽപുരയിടം എന്നിവര് വചനം പങ്കുവയ്ക്കും. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ പങ്കെടുക്കും.

1989-ൽ കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമത്തിൽ ഏതാനും ചെറുപ്പക്കാർ ചേർന്ന് ഒരു വാടകവീട്ടിൽ ആരംഭിച്ച ചെറിയൊരു പ്രാർഥനാഗ്രൂപ്പിൽ നിന്നാണ് ശാലോം മിനിസ്ട്രികളുടെ തുടക്കം.

2005-ൽ പ്രാർഥനമാത്രം മൂലധനമാക്കി ആരംഭിച്ച ശാലോം ടെലിവിഷൻ ഇന്ന് എല്ലാ രാജ്യങ്ങളിലും ലഭ്യമാണ്. ഇക്കൊല്ലം ഡിസംബർ 25, ക്രിസ്തുമസ് ദിനത്തിൽ ശാലോം ഇംഗ്ലീഷ് ടെലിവിഷൻ ചാനൽ ലോകമെങ്ങും ലഭിച്ചുതുടങ്ങും. അമേരിക്കയിൽ നിന്നാണ് അതിന്റെ ആരംഭം. ലോകമെങ്ങുമുള്ള വിശ്വാസികൾക്കായി ഒരുക്കിയിട്ടുള്ള ശാലോം റ്റൈഡിങ്ങ്സ് പ്രസിദ്ധീകരിക്കുന്നതും അമേരിക്കയിൽ നിന്നുതന്നെ.

ശാലോം മിനിസ്ട്രിയെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നവർക്കും സഹായിക്കാൻ ആത്മാവിന്റെ പ്രേരണ ലഭിക്കുന്നവർക്കും ഡെർബിഷെയറിലെ ഹെയ്സ് കോണ്‍ഫറൻസ് സെന്ററിൽ നടക്കുന്ന കൂട്ടായ്മയിൽ പങ്കെടുക്കാം. സീറ്റുകൾ പരിമിതമായതിനാൽ ആദ്യം രെജിസ്ടർ ചെയ്യുന്ന കുറച്ചുപേർക്ക് മാത്രമേ പ്രവേശനം ലഭിക്കൂ. എഴുപത്തഞ്ചു പൌണ്ട് ആണ് റെജിസ്ട്രേഷൻ ഫീസ്‌.

www.shalomworld.org/europe എന്ന വെബ്‌സൈറ്റിൽ പേര് രെജിസ്റ്റർ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്;  സിബി തോമസ്‌;   079889 96412

 

 




കൂടുതല്‍വാര്‍ത്തകള്‍.