CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 30 Minutes 6 Seconds Ago
Breaking Now

അഞ്ചാമത് നോർത്ത് ഈസ്റ്റ് കണ്‍വെൻഷൻ സന്ദർലാണ്ടിൽ ജൂലൈ 26, 27 തിയതികളിൽ ; ഉപവാസപ്രാർഥനകൾ സജ്ജീവമാകുന്നു

അഞ്ചാമത് നോർത്ത് ഈസ്റ്റ് കണ്‍വെൻഷൻ സന്ദർലാണ്ടിൽ വെച്ച്ജൂലൈ 26, 27 തിയതികളിൽ (വെള്ളി, ശനി) , അണക്കര മരിയൻ റിട്രീറ്റ് സെന്റെർ ഡയറക്റ്റെർ ബഹു. ഫാ. ഡോമിനിക് വള്ളമ്നാൽ നേതൃത്വം നല്കുന്നതായിരിക്കും.

രാവിലെ  പത്തിന് തുടങ്ങുന്ന ശുശ്രൂക്ഷകൾ വൈകുന്നേരം നാലിന് അവസ്സാനിക്കും.നോര്‍ത്ത് ഈസ്റ്റ് മലയാളികളുടെ ആധ്യാല്മീക ഉണര്‍വിനായി നടക്കുന്ന ഈ നവോഥാന കണ്‍വെന്ഷന്‍ ഈ നാടിനെ ആല്മാഭിക്ഷേകത്താല്‍ നിറക്കാന്‍ പ്രേരണയാകും എന്ന ഉറച്ച വിശ്വാസത്തോടെയാണ്സംഘടിപ്പിച്ചിരിക്കുന്നത്. മധ്യസ്ഥപ്രാര്‍ത്ഥന,രോഗി ശുശ്രൂഷ, ആരാധന, കുമ്പസാരം,ഗാനശുശ്രൂഷ, കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലാസ്സുകള്‍ തുടങ്ങിയവ ഈ കണ്‍വെഷന്റെ മാത്രം പ്രത്യേകതയായിരിക്കും.

 കണവൻഷന് ശക്തി പകരാൻ  ഉപവാസ പ്രാർത്ഥനകളും ജപമാലയും പ്രത്യേക നൈറ്റ് വിജിലും സംഘടിപ്പിച്ചു കൊണ്ട് നോർത്ത് ഈസ്റ്റിൽ അങ്ങോളമിങ്ങോളം ആല്മീയ മുന്നേറ്റത്തിനു ഒരുക്കം കൂട്ടുന്നു. പരിശുധാല്മ ചൈതന്യം തുളുമ്പുന്ന ഈ ആധ്യാല്മിക കൂട്ടായ്മയിൽ  ഏവരുംപങ്കെടുക്കണമെന്ന് നോർത്ത് ഈസ്റ്റ് സീറോ മലബാർ ചാപ്ലിൻ ഫാ. സജി തോട്ടത്തിൽ അഭ്യർത്തിച്ചു.

പ്രോഗ്രാം : ജൂലൈ 26, വെള്ളി രാവിലെ  10.00 മുതല്‍ വൈകുന്നേരം 5 .00 വരെയായിരിക്കും . ജൂലൈ.  27, ശനി .രാവിലെ  9 .00 മുതല്‍ വൈകുന്നേരം 4 .00 വരെ.

കണ്‍വെൻഷൻ വേദി: സെ. ജോസെഫ്സ് ചർച്ച്, സന്ദർലാണ്ട് . SR4 6HP

കൂടുതൽ വിവരങ്ങൾക്ക്: 07852582217,  07590516672

 




കൂടുതല്‍വാര്‍ത്തകള്‍.