CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 14 Seconds Ago
Breaking Now

കുട്ടികളെ എങ്ങനെ വളര്‍ത്തണം ? യൂട്യൂബിലൂടെ ക്ലാസ് നല്‍കുന്ന യുവതിക്ക് മക്കളെ ഉപദ്രവിച്ച കേസില്‍ 60 വര്‍ഷം തടവ്

ഒമ്പതും പതിനൊന്നും വയസായ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതിരിക്കുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്തതിനാണ് ശിക്ഷ വിധിച്ചത്.

യൂട്യൂബിലൂടെ കുട്ടികളെ എങ്ങനെ വളര്‍ത്താമെന്നതില്‍ ഉപദേശം നല്‍കുന്ന വ്‌ലോഗര്‍ റുബി ഫ്രാങ്കിക്ക് 60 വര്‍ഷം തടവുശിക്ഷ. കുട്ടികളെ ഉപദ്രവിച്ചതിനാണ് ശിക്ഷ. ആറു കുട്ടികളുടെ അമ്മയായ ഫ്രാങ്കിക്ക് ഇതില്‍ രണ്ടുപേരെ ഉപദ്രവിച്ചുവെന്ന കുറ്റത്തിനാണ് 15 വര്‍ഷം വീതമുള്ള തുടര്‍ച്ചയായ നാലു ടേമുകള്‍ ശിക്ഷയായി നല്‍കിയത്.

കഴിഞ്ഞ ഡിസംബറിലാണ് ഫ്രാങ്കിയെ കുറ്റക്കാരിയെന്ന് വിധിച്ചത്. ഒമ്പതും പതിനൊന്നും വയസായ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതിരിക്കുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്തതിനാണ് ശിക്ഷ വിധിച്ചത്. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിന് സമാനമായ സാഹചര്യത്തിലാണ് ഇവര്‍ കുഞ്ഞുങ്ങളെ വളര്‍ത്തിയതെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്രാങ്കിയുടെ പഴയ ബിസിനസ് പങ്കാളിക്കും ഇതേ കോടതി ശിക്ഷ വിധിച്ചു. കുട്ടികള്‍ ഭക്ഷണവും വെള്ളവും നല്‍കിയില്ലെന്നും ഉറങ്ങാന്‍ അനുവദിച്ചില്ലെന്നതും അടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. വിധികേട്ട് കോടതിയില്‍ കുട്ടികളോട് ക്ഷമ ചോദിച്ച ഫ്രാങ്കി കരയുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.