CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 5 Minutes 20 Seconds Ago
Breaking Now

10 കോടി രൂപ ലോട്ടറിയടിച്ച ഒരു ബ്രിട്ടീഷ് ദമ്പതികള്‍ നിയമയുദ്ധത്തില്‍

ഷാര്‍ലറ്റിന്റെ കയ്യിലാണ് ടിക്കറ്റ്. അതിനാല്‍, ആ തുക താന്‍ പങ്കാളിയായ മൈക്കലുമായി പങ്കുവയ്ക്കാന്‍ തയ്യാറല്ല എന്നാണ് ഷാര്‍ലറ്റ് പറയുന്നത്

10 കോടി രൂപ ലോട്ടറിയടിച്ച ഒരു ബ്രിട്ടീഷ് ദമ്പതികള്‍ നിയമയുദ്ധത്തില്‍ എത്തി നില്‍ക്കുകയാണ്. 39 കാരനായ മൈക്കല്‍ കാര്‍ട്ട്‌ലിഡ്ജ്, 37 കാരി ഷാര്‍ലറ്റ് കോക്‌സ് എന്നിവരാണ് ആ ദമ്പതികള്‍. 

ഷാര്‍ലറ്റിന്റെ കയ്യിലാണ് ടിക്കറ്റ്. അതിനാല്‍, ആ തുക താന്‍ പങ്കാളിയായ മൈക്കലുമായി പങ്കുവയ്ക്കാന്‍ തയ്യാറല്ല എന്നാണ് ഷാര്‍ലറ്റ് പറയുന്നത്. തന്റെ പണത്തില്‍ പങ്കാളിക്ക് യാതൊരു തരത്തിലുള്ള അവകാശവും ഇല്ലാ എന്നും ഷാര്‍ലറ്റ് പറയുന്നു. എന്നാല്‍, ആ സമ്മാനം ലഭിച്ച സ്‌ക്രാച്ച്കാര്‍ഡ് വാങ്ങിയത് തന്റെ പണം കൊണ്ടാണ് അതിനാല്‍ തനിക്കും ആ തുകയില്‍ പകുതിക്ക് അവകാശമുണ്ട് എന്നാണ് മൈക്കല്‍ പറയുന്നത്. 

എന്നാല്‍, നാഷണല്‍ ലോട്ടറി ഓര്‍ഗനൈസേഷന്‍ ഷാര്‍ലറ്റിന്റെ പക്ഷത്താണ്. ആ ലോട്ടറി അവളുടെ പേരിലാണ് ഉള്ളത് എന്നും സമ്മാനമടിച്ചാല്‍ അതിന് വേറെ ആരെങ്കിലും അവകാശികളുണ്ട് എന്ന് എഗ്രിമെന്റിലൊന്നും പറഞ്ഞിട്ടില്ല എന്നുമാണ് ഓര്‍ഗനൈസേഷന്‍ പറയുന്നത്. അതിനാല്‍, തുക മൊത്തം ഷാര്‍ലറ്റിന്റെ അവകാശമാണ് എന്നും പറയുന്നു. 

എന്നാല്‍, മൈക്കല്‍ പറയുന്നത് മൂന്നുമാസമായി താനും ഷാര്‍ലറ്റും ഒരുമിച്ച് താമസിക്കുകയാണ്. സ്‌ക്രാച്ച്കാര്‍ഡ് വാങ്ങാന്‍ അവളുടെ കയ്യില്‍ കാശില്ലായിരുന്നു. അത് പറഞ്ഞപ്പോള്‍ താനാണ് ആ തുക അടച്ചത്. അതിനാല്‍ തന്റെ തുകയ്ക്ക് വാങ്ങിയ കാര്‍ഡില്‍ സമ്മാനമടിച്ചതിനാല്‍ അതില്‍ പകുതി തനിക്കും കൂടി അവകാശപ്പെട്ടതാണ് എന്നാണ്. 

ആദ്യം ഷാര്‍ലറ്റും മൈക്കലും ഈ തുകയ്ക്ക് വീടും കാറും ഒക്കെ വാങ്ങാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, പിന്നാലെയാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായത്. ഷാര്‍ലറ്റ് പറയുന്നത് താന്‍ തനിച്ചാണ് ടിക്കറ്റ് വാങ്ങിയത് ആരും സഹായിച്ചിട്ടില്ല എന്നാണ്. ലോട്ടറി ഓര്‍ഗനൈസേഷന്‍ പറയുന്നത്, ആരുടെ പേരാണ് കാര്‍ഡ് എടുക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്തത് അവര്‍ മാത്രമാണ് സമ്മാനത്തിന് അവകാശി എന്നാണ്. 

എന്തായാലും, ലോട്ടറി അടിച്ചതോടെ പ്രേമമില്ലാതായി.




കൂടുതല്‍വാര്‍ത്തകള്‍.