CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 45 Seconds Ago
Breaking Now

ലണ്ടനില്‍ വാളുമായി കൊലയാളിയുടെ ക്രൂരത ; 14 കാരന് ജീവന്‍ നഷ്ടമായി

ഇരയായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

വടക്ക് കിഴക്കേ ലണ്ടനില്‍ വാളുമായി ആക്രമണം നടത്തിയ 36 കാരന്‍ അറസ്റ്റില്‍. 14 കാരനായ കൗമാരക്കാരന്‍ ദാരുണ മരണത്തിനിരയായി.

പൊലീസ് സംഭവ സ്ഥലത്തെത്തി ഉടനെ ഇരയായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അക്രമം നടത്തിയ 36 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കീഴടക്കാനുള്ള ശ്രമത്തിനിടെ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പരിക്ക് പറ്റിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നും സൂചനയുണ്ട്. മറ്റ് രണ്ടു പേരുടെ ആരോഗ്യ സ്ഥിതി ഗൗരവകരമല്ല.

സംഭവത്തില്‍ തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പൊലീസ് പറഞ്ഞു. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.