CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 36 Seconds Ago
Breaking Now

ട്രാന്‍സ് ഡോക്ടറുമായി ചേഞ്ചിംഗ് റൂം പങ്കിടേണ്ടിവന്ന കേസില്‍ ഭാഗീക വിജയം നേടി നഴ്‌സ്; ഹെല്‍ത്ത് ബോര്‍ഡ് പീഡിപ്പിച്ചെന്ന ആരോപണം ശരിവെച്ച് ട്രിബ്യൂണല്‍; ഡോക്ടര്‍ക്കെതിരായ പരാതികള്‍ തള്ളി; എന്‍എച്ച്എസ് ആര്‍ക്കൊപ്പം?

ഡോക്ടറുടെ ആരോപണങ്ങളില്‍ അന്വേഷണം അകാരണമായി വൈകിപ്പിച്ച് ബോര്‍ഡ് നഴ്‌സിനെ കുഴപ്പത്തിലാക്കിയെന്നും ട്രിബ്യൂണല്‍

യുകെയിലെ ആശുപത്രികളില്‍ വനിതകളുടെ ചേഞ്ചിംഗ് റൂം ആര്‍ക്കെല്ലാം ഉപയോഗിക്കാന്‍ കഴിയുമെന്നത് ഇപ്പോഴും വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. സ്ത്രീകളായി പിറന്നവര്‍ മാത്രമാണ് ബയോളജിക്കലി സ്ത്രീയെന്ന വിഭാഗത്തില്‍ പരിഗണിക്കപ്പെടേണ്ടതെന്ന സൂപ്രീംകോടതി വിധി കൂടി വന്നതോടെ എന്‍എച്ച്എസ് പോലും ഏത് ഭാഗത്ത് നില്‍ക്കുമെന്ന സംശയത്തിലാണ്. 

ഇതിനിടെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍ക്കൊപ്പം വനിതകളുടെ ചേഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതിന്റെ പേരില്‍ നഴ്‌സ് പരാതി നല്‍കിയത്. എന്‍എച്ച്എസ് ഫിഫെയ്ക്ക് എതിരായ കേസില്‍ നഴ്‌സ് സാന്‍ഡി പെഗ്ഗിക്ക് ഭാഗീക വിജയമാണ് ട്രിബ്യൂണല്‍ സമ്മാനിച്ചത്. എന്നാല്‍ പരാതിയില്‍ പേരെടുത്ത് പറഞ്ഞ ഡോക്ടര്‍ക്ക് എതിരായ പരാതികള്‍ തള്ളി. 

30 വര്‍ഷത്തോളം നഴ്‌സായി ജോലി ചെയ്തിട്ടുള്ള സാന്‍ഡി പെഗ്ഗി ഇക്വാളിറ്റി ആക്ട് പ്രകാരമാണ് തനിക്കെതിരെ നടന്നത് പീഡനമാണെന്ന് ആരോപിച്ചത്. ഹെല്‍ത്ത് ബോര്‍ഡിന് എതിരായ പരാതികളില്‍ പെഗ്ഗിയുടെ പീഡന പരാതി ട്രിബ്യൂണല്‍ ശരിവെച്ചു. എന്നാല്‍ ഡോ. ബെത്ത് അപ്ടണ് എതിരായ ആരോപണങ്ങള്‍ തള്ളുകയും ചെയ്തു. 

അതേസമയം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബയോളജിക്കല്‍ സെക്‌സ് ഏതാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇതിന്റെ പ്രാക്ടിക്കല്‍ ഉപയോഗം വിശദമാക്കുന്നതില്‍ വിധി പരാജയപ്പെട്ടതായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. 

ഡോ. അപ്ടണ് വനിതകളുടെ ചേഞ്ചിംഗ് റൂം ഉപയോഗിക്കാന്‍ അനുവദിച്ചത് വഴി എന്‍എച്ച്എസ് ഫിഫെ പെഗ്ഗിയെ അപമാനിച്ചതായി വിധി വ്യക്തമാക്കി. എന്നാല്‍ തനിക്കൊപ്പം രോഗികളെ പരിപാലിക്കുന്നതിലും നഴ്‌സ് വിമുഖത കാട്ടിയെന്ന ഡോക്ടറുടെ ആരോപണങ്ങളില്‍ അന്വേഷണം അകാരണമായി വൈകിപ്പിച്ച് ബോര്‍ഡ് നഴ്‌സിനെ കുഴപ്പത്തിലാക്കിയെന്നും ട്രിബ്യൂണല്‍ കണ്ടെത്തി. 2024 ജനുവരിയില്‍ പരാതി ഉയര്‍ന്നെങ്കിലും 2025 ജൂലൈയില്‍ മാത്രമാണ് പെഗ്ഗി തെറ്റ് ചെയ്തിട്ടില്ലെന്ന് എന്‍എച്ച്എസ് ഫിഫെ സ്ഥിരീകരിച്ചത്. കൂടാതെ മറ്റ് അച്ചടക്ക ലംഘനങ്ങളില്‍ 18 മാസത്തിനൊടുവിലാണ് നഴ്‌സ് കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.