
















'മാരി, രാഞ്ജന, ക്യാപ്റ്റന്‍ മില്ലര്‍, റായന്‍ എന്നെ സിനിമകള്‍ കണ്ടതിന് ശേഷം ഞാന്‍ ഒരു ധനുഷ് ഫാന്‍ ആണ്. അസുരനും എനിക്ക് ഇഷ്ടമാണ്. ഒരു ഗംഭീര എഴുത്തുകാരനും സംവിധായകനും ലിറിക് റൈറ്ററും അഭിനേതാവും ആണ് അദ്ദേഹം. അദ്ദേഹം തേരെ ഇഷ്‌ക് മേം ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തോട് എന്റെ സിനിമയായ സണ്‍ ഓഫ് സര്‍ദാര്‍ 2 ന്റെ സ്‌ക്രീനിങ്ങിന് വരാനാകുമോ എന്ന് ചോദിച്ചു. പക്ഷേ അദ്ദേഹം വരുമെന്ന് ഞാന്‍ കരുതിയില്ല. എന്നെങ്കിലും ഒരു നാള്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്', നടി മൃണാള്‍ പറഞ്ഞു.
സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമയിറില്‍ കൈ കോര്‍ത്ത് നടന്നു വരുന്നതും, ആലിംഗ്‌നം ചെയ്തു നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്‌ക് മേമിന്റെ സക്‌സസ് പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നു. റിലീസിനൊരുങ്ങുന്ന ദോ ദീവാനേ സെഹെര്‍ മേന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് മൃണാള്‍ ധനുഷിനെക്കുറിച്ച് മനസുതുറന്നത്.