CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 20 Seconds Ago
Breaking Now

പണം വാങ്ങി സ്ഥലം കാലിയാക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് 150 കുടുംബങ്ങളെ; തീരുമാനമെടുക്കാന്‍ ഒരാഴ്ച സമയം; തലയൊന്നിന് 10,000 പൗണ്ട് വാങ്ങി മടങ്ങാത്തവരെ ബലംപ്രയോഗിച്ച് പുറത്താക്കും; കൂടുതല്‍ സമയം വേണമെന്ന് അപേക്ഷകര്‍

സ്‌കീം നടപ്പാക്കാന്‍ ബലം പ്രയോഗിച്ചുള്ള നാടുകടത്തലിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് തെളിയുന്നത്.

അഭയാര്‍ത്ഥി അപേക്ഷകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നാടുകടത്തല്‍ നേരിടുന്ന കുടുംബങ്ങള്‍ കൂടുതല്‍ സമയം നല്‍കാന്‍ ആവശ്യപ്പെട്ട് ഹോം ഓഫീസിന് മുന്നില്‍. തങ്ങളുടെ മക്കളുടെ ഭാവിയെ കൂടി ബാധിക്കുന്ന തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് നോട്ടീസുകള്‍ ലഭിച്ച കുടുംബങ്ങളുടെ അപേക്ഷ. 

ഒരാഴ്ച മുന്‍പ് ഹോം ഓഫീസ് പ്രഖ്യാപിച്ച പുതിയ പൈലറ്റ് സ്‌കീമിന്റെ അടിസ്ഥാനത്തിലാണ് അഭയാര്‍ത്ഥി കുടുംബങ്ങളോട് സ്വയം മടങ്ങാനുള്ള സ്‌കീം തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്നത്. സ്വദേശത്തേക്ക് മടങ്ങുന്നവര്‍ക്ക് ഒരു കുടുംബാംഗത്തിന് 10,000 പൗണ്ട് വീതമാണ് നല്‍കുന്നത്. 

അതേസമയം രാജ്യം വിടാന്‍ ഹോം ഓഫീസ് തങ്ങളെ സമ്മര്‍ദത്തിലാക്കുന്നുവെന്നാണ് കുടുംബങ്ങളുടെ പരാതി. സ്വദേശത്ത് തങ്ങളുടെ ജീവിതങ്ങള്‍ അപകടത്തിലാണെന്നാണ് ഇവരുടെ വാദം. അതേസമയം സ്‌കീം നടപ്പാക്കാന്‍ ബലം പ്രയോഗിച്ചുള്ള നാടുകടത്തലിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് തെളിയുന്നത്. കുട്ടികളെ പോലുള്ളവര്‍ സ്വയം അപകടപ്പെടുത്തുന്നത് തടയാന്‍ കൈവിലങ്ങ് അണിയിക്കാനും സാധ്യതയുണ്ട്. 

കഴിഞ്ഞ വര്‍ഷം നാടുകടത്തിയ 97% കുടുംബങ്ങളും സ്വയം ഇതിന് സന്നദ്ധമായി. കേവലം 17 കുടുംബങ്ങള്‍ക്ക് നേരെയാണ് ബലപ്രയോഗം വേണ്ടിവന്നത്. അതേസമയം എന്ത് വിവാദം വന്നാലും ഇമിഗ്രേഷന്‍ നയങ്ങളില്‍ ഇളവ് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദിന്റെ നിലപാട്. കൂടാതെ ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികളില്‍ യാതൊരു ഖേദവുമില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.