CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 19 Seconds Ago
Breaking Now

ബ്രിട്ടനിലെ ധനികരുടെ ഉറക്കം കെടുത്തി ഇന്ത്യന്‍ ശതകോടീശ്വരനും, ബോളിവുഡ് താരമായ ഭാര്യയും? നോട്ടിംഗ് ഹില്ലില്‍ 5 ഫ്‌ളാറ്റുകള്‍ വാങ്ങി ജോലിക്കാരെ പാര്‍പ്പിക്കുന്നതിനെതിരെ താമസക്കാര്‍; 21 മില്ല്യണ്‍ പൗണ്ടിന്റെ ബംഗ്ലാവിലെ മാറ്റങ്ങള്‍ക്ക് പണികൊടുക്കാന്‍ നോക്കിയ പണക്കാര്‍ക്ക് അസൂയയോ?

ഫ്‌ളാറ്റുകള്‍ കമ്പനി ജീവനക്കാര്‍ക്ക് താമസിക്കാനായി കൊടുത്തതാണ് അയല്‍ക്കാരെ ചൊടിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമായി

ബ്രിട്ടനില്‍ എത്തിയത് കൊണ്ട് ബ്രിട്ടീഷുകാരനാകില്ല. ഇത് പല കുടിയേറ്റക്കാര്‍ക്കും അനുഭവമുള്ള കാര്യമാകും. ഭൂരിഭാഗം ബ്രിട്ടീഷുകാരും കുടിയേറ്റക്കാരെ നല്ല രീതിയില്‍ കാണുമ്പോഴും ഒരു ചെറിയ അംശം കീടങ്ങളുണ്ട്. അവര്‍ക്ക് പലപ്പോഴും ഇന്ത്യക്കാരനെ പഴയ കണ്ണില്‍ കാണുന്നതാണ് ഇഷ്ടം. കൂടുതല്‍ പണവും, സ്വാധീനവുമുള്ള ഇന്ത്യക്കാരനെ അംഗീകരിക്കുന്നത് അവര്‍ക്ക് ഏറെ ബുദ്ധിമുട്ടാകും. 

ഇപ്പോള്‍ ഇന്ത്യന്‍ ക്ലോത്തിംഗ് വമ്പനും, ബോളിവുഡ് അഭിനേത്രിയുമായ ഭാര്യയും ഇത്തരമൊരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. 2023-ല്‍ 200 വര്‍ഷം പഴക്കമുള്ള വെസ്റ്റ് ലണ്ടന്‍ നോട്ടിംഗ് ഹില്ലിലെ ബംഗ്ലാവ് 21 മില്ല്യണ്‍ പൗണ്ട് കൊടുത്ത് വാങ്ങിയതോടെയാണ് കഥയുടെ തുടക്കം. അന്ന് ആര്‍ക്കും എതിര്‍പ്പില്ലായിരുന്നെങ്കിലും ശതകോടീശ്വരനായ 42-കാരന്‍ ആനന്ദ് അഹൂജയും, ഭാര്യ സോനം കപൂറും ഇതില്‍ മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതി സമര്‍പ്പിച്ചതോടെയാണ് എതിര്‍പ്പുകള്‍ തുടങ്ങിയത്. 

ബംഗ്ലാവിന്റെ പുറംചുമരുകള്‍ നിലനിര്‍ത്തി ഉള്ളിലെ സംവിധാനങ്ങള്‍ പൂര്‍ണ്ണമായി മാറ്റി, ബേസ്‌മെന്റ് സ്വിമ്മിംഗ് പൂളും, സബ്‌ടെറാനിയന്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടും സ്ഥാപിക്കാനാണ് ദമ്പതികള്‍ കൗണ്‍സിലിനെ സമീപിച്ചത്. എന്നാല്‍ ഇതോടെ സമീപത്തെ ധനികര്‍ക്ക് രോഷം തുടങ്ങി. പിന്നീടുള്ള മൂന്ന് വര്‍ഷക്കാലം പ്ലാനിംഗ് പെര്‍മിഷനായി ഒരു യുദ്ധം തന്നെ നടന്നു. അപ്പീലിന് മുകളില്‍ അപ്പീല്‍ നല്‍കി ഇന്ത്യന്‍ ദമ്പതികള്‍ക്ക് പരമാവധി പണികൊടുക്കാന്‍ നോക്കിയെങ്കിലും ഒടുവില്‍ പ്ലാനിംഗ് അപ്രൂവല്‍ അംഗീകരിക്കുകയായിരുന്നു. Their plans essentially involved stripping out everything from the property except for the outer four walls - and building a basement swimming pool and a subterranean basketball court

ഇതോടെ അടുത്ത പ്രശ്‌നം തലപൊക്കി. ഇപ്പോള്‍ തൊട്ടടുത്തുള്ള അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കില്‍ ധനികരായ അയല്‍ക്കാര്‍ താമസിക്കുന്ന ഇടത്ത് അഹൂജയുടെ കമ്പനി ഷാഹി എക്‌സ്‌പോര്‍ട്‌സ് അഞ്ച് ഫ്‌ളാറ്റുകള്‍ വാങ്ങിയതാണ് ഇവരെ ചൊടിപ്പിക്കുന്നത്. ഇവര്‍ക്ക് ബോര്‍ഡ് മാനേജ്‌മെന്റില്‍ വലിയ സ്വാധീനമുള്ളതിനാല്‍ റിനൊവേഷന്‍ ഡിസൈന് അംഗീകാരം കിട്ടിയെന്നാണ് ധനിക അയല്‍ക്കാരുടെ ആരോപണം. വിഷയം സംബന്ധിച്ച സ്വകാര്യ യോഗത്തില്‍ കൂടുതല്‍ പ്രശ്‌നത്തിന് നിന്നാല്‍ ഫ്‌ളാറ്റ് 'സോഷ്യല്‍ ഹൗസിംഗിന്' തുറന്നുകൊടുക്കുമെന്ന് വക്താവ് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. 

അതേസമയം ഈ ഫ്‌ളാറ്റുകള്‍ കമ്പനി ജീവനക്കാര്‍ക്ക് താമസിക്കാനായി കൊടുത്തതാണ് അയല്‍ക്കാരെ ചൊടിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. ധനികരായിട്ടുള്ള തങ്ങള്‍ക്കൊപ്പം അഹൂജയുടെ ജോലിക്കാര്‍ താമസിക്കുന്നതിലെ എതിര്‍പ്പാണ് സത്യത്തില്‍ ഇതോടെ പുറത്തുവന്നിരിക്കുന്നത്. ഫ്‌ളാറ്റ് വാങ്ങിയതില്‍ സോനം കപൂറിന് നേരില്‍ ബന്ധമില്ലെന്ന് ഇവരുടെ പ്രതിനിധി പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.