CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 19 Minutes Ago
Breaking Now

മഴവില്‍ സംഗീതം 'മെഗാ മ്യൂസിക് & ഡാന്‍സ് ഫെസ്റ്റ്' ജൂണ്‍ 13ന് ബോണ്‍മൗത്തില്‍; പ്രവേശനം സൗജന്യം

ബോണ്‍മൗത്ത്: യുകെയിലെ മലയാളി കലാസ്വാദകര്‍ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മഴവില്‍ സംഗീതം 'മെഗാ മ്യൂസിക് & ഡാന്‍സ് ഫെസ്റ്റ്' ജൂണ്‍ 13ന് ബോണ്‍മൗത്തില്‍ അരങ്ങേറും. മഴവില്‍ സംഗീതത്തിന്റെ പതിമൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ 'മെഗാ ഇവന്റ്' സംഗീതത്തിന്റെയും നൃത്തത്തിന്റെയും വര്‍ണാഭമായ ആഘോഷവേദിയാകും.

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ കലാകാരെ അണിനിരത്തി സംഗീത-നൃത്ത പരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധേയമായ സാംസ്‌കാരിക സാന്നിധ്യമായി മാറിയിരിക്കുകയാണ് മഴവില്‍ സംഗീതം. കലാസ്‌നേഹികള്‍ക്ക് മികച്ച വിനോദാനുഭവം സമ്മാനിക്കുന്ന ഈ വേദി ഇത്തവണയും കൂടുതല്‍ ഭംഗിയോടും പുതുമകളോടും കൂടിയാണ് ഒരുങ്ങുന്നത്.

പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ സന്തോഷ് നമ്പ്യാര്‍ നയിക്കുന്ന 'വോക്‌സ് ആന്‍ജെല' ടീമിന്റെ ഗാനമേളയാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളുടെ മധുരസമ്മിശ്രണത്തില്‍ ഒരുക്കുന്ന സംഗീതവിരുന്ന് പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവമാകും സമ്മാനിക്കുക. അതോടൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ഡാന്‍സ് ഗ്രൂപ്പുകളുടെ നിറപ്പകിട്ടാര്‍ന്ന നൃത്താവിഷ്‌കാരങ്ങളും പരിപാടിയുടെ മാറ്റുകൂട്ടും.

കേരളത്തിന്റെ തനതായ രുചികള്‍ ആസ്വദിക്കാന്‍ മട്ടാഞ്ചേരി കാറ്ററേഴ്‌സ് ഒരുക്കുന്ന ഫുഡ് സ്റ്റാളും പരിപാടിയുടെ മറ്റൊരു പ്രധാന ആകര്‍ഷണമായിരിക്കും. മിതമായ നിരക്കില്‍ വിവിധ കേരളീയ വിഭവങ്ങള്‍ ഇവിടെ ലഭ്യമാകും.

ജൂണ്‍ 13 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പരിപാടി ആരംഭിക്കും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സംഗീതവും നൃത്തവും രുചിവിരുന്നും ആസ്വദിക്കാനുള്ള ഈ അപൂര്‍വ അവസരത്തിലേക്ക് എല്ലാ കലാസ്‌നേഹികളെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി മുഖ്യ കോര്‍ഡിനേറ്റര്‍ അനീഷ് ജോര്‍ജ് അറിയിച്ചു.

പ്രവേശനം പൂര്‍ണ്ണമായും സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Aneesh George: 

07915 061105

Shinu Cyriac: 07888 659644

Venue : Barrington Theatre, Bournemouth, BH22 9TH

 

 

 

Appachan Kannanchira




കൂടുതല്‍വാര്‍ത്തകള്‍.