CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 17 Minutes 34 Seconds Ago
Breaking Now

18-കാരനെ കുത്തിക്കൊന്ന സിഖ് വംശജന്റെ കുടുംബത്തിന് എതിരെ രോഷം ഉയരുന്നു; റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍ വാള്‍ കൈയിലെടുത്ത് പുറത്തിറങ്ങി ദിഗ്വയുടെ സഹോദരന്‍; വിശ്വാസത്തിന്റെ ഭാഗമായി ആയുധം കൈയില്‍വെയ്ക്കുന്നുവെന്ന വാദം പൊളിയുന്നു

സൗത്താംപ്ടണിലെ വേദിക് സൊസൈറ്റി ഹിന്ദു ക്ഷേത്രത്തിന് മുന്നില്‍ വെച്ചായിരുന്നു സംഭവം

ബ്രിട്ടനില്‍ കത്തിക്കുത്ത് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ ഭാഗമായി പല ആയുധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സിഖുകാര്‍ക്ക് അവരുടെ ആചാരത്തിന്റെ ഭാഗമെന്ന നിലയില്‍ കൃപാണ്‍ കൈയില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ട്. പക്ഷെ ഹെന്‍ട്രി നൊവാക് എന്ന 18-കാരനെ നടുറോഡില്‍ കുത്തിക്കൊന്ന സിഖുകാരന്റെ പ്രവൃത്തി ഈ അനുമതിയെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് എത്തിച്ചിട്ടുണ്ട്. 

ഇതിന് പിന്നാലെയാണ് കൊലയാളിയുടെ സഹോദരന്‍ മറ്റൊരു സംഭവത്തില്‍ റോഡില്‍ വാളുമായി ഇറങ്ങിയത്. റോഡില്‍ ഉണ്ടായ തര്‍ക്കത്തിനിടെയാണ് 27-കാരന്‍ ഗുര്‍പ്രീത് ദിഗ്വ വലിയ വാളുമായി തെരുവിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷം സൗത്താംപ്ടണില്‍ മറ്റൊരു വാഹന ഡ്രൈവറുമായി ഉണ്ടായ തര്‍ക്കമാണ് ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. Sikh Gurpreet Digwa, 27, brother of Henry Nowak's murderer Vickrum, was filmed carrying a sword next to his Mercedes A180 car in Southampton during an apparent road rage incident

സൗത്താംപ്ടണിലെ വേദിക് സൊസൈറ്റി ഹിന്ദു ക്ഷേത്രത്തിന് മുന്നില്‍ വെച്ചായിരുന്നു മറ്റൊരാളുമായി ഗുര്‍പ്രീത് തര്‍ക്കിച്ചത്. വഴിപോക്കനെന്ന് കരുതുന്ന ഒരാള്‍ ഗുര്‍പ്രീതിനെ പ്രശ്‌നത്തില്‍ നിന്നും മാറ്റുന്ന ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ഈ സംഭവത്തെ കുറിച്ച് ഹാംപ്ഷയര്‍ കോണ്‍സ്റ്റാബുലറിക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇതോടെ യുകെയില്‍ നടക്കുന്ന '2 ടിയര്‍ പോലീസിംഗിനെ' കുറിച്ചുള്ള വിമര്‍ശനവും ശക്തമായി. 

ഇതിനിടെ ഹെന്‍ട്രി നൊവാകിന്റെ കൊലപാതകം കുടിയേറ്റക്കാരുടെ കൂട്ടക്കുടിയേറ്റം മൂലം സംഭവിച്ചതാണെന്ന് ആരോപിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് രംഗത്തെത്തി. 




കൂടുതല്‍വാര്‍ത്തകള്‍.