CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 9 Minutes 11 Seconds Ago
Breaking Now

സര്‍ജറിയും നടത്താം, ട്രിപ്പുമായി! എന്‍എച്ച്എസ് ചികിത്സയ്ക്കായി കാത്തിരുന്ന് മടുത്ത ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ വിദേശത്തേക്ക് പറക്കുന്നു; കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 50% വര്‍ദ്ധന

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് നിലവില്‍ 7.11 മില്ല്യണിലാണ്

എന്‍എച്ച്എസില്‍ മാസങ്ങള്‍ നീണ്ട കാത്തിരിപ്പ്. വേദനയും, ബുദ്ധിമുട്ടും അനുഭവിച്ച് എത്ര നാള്‍ കാത്തിരിക്കും. ബ്രിട്ടനിലെ സ്വകാര്യ മേഖലയില്‍ ചികിത്സ തേടുന്നത് കൈയിലൊതുങ്ങുന്ന കാര്യവുമല്ല. ഈ ഘട്ടത്തിലാണ് വിദേശ രാജ്യങ്ങളില്‍ ചെലവ് കുറഞ്ഞ നിലയില്‍ കിട്ടുന്ന ചികിത്സകള്‍ തേടി ബ്രിട്ടീഷുകാര്‍ പറക്കുന്നത്. 

ചികിത്സയ്‌ക്കൊപ്പം കുടുംബത്തെ കൂടെ കൂട്ടി ഒരു ഹോളിഡേ ട്രിപ്പ് കൂടിയാണ് ഇവര്‍ നടത്തുന്നത്. 2024-ല്‍ 520,000-ലേറെ യുകെ രോഗികളാണ് വിദേശത്ത് പണം നല്‍കി ചികിത്സ നേടിയത്. മൂന്ന് വര്‍ഷത്തിനിടെ 50 ശതമാനം വര്‍ദ്ധനവാണ് ഇത്. 

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും രക്ഷപ്പെടാനും, യുകെയിലെ സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ ഉയര്‍ന്ന ചെലവ് ഒഴിവാക്കാനുമാണ് ഈ നീക്കം നടത്തുന്നത്. ബ്രിട്ടനിലെ പ്രൈവറ്റ് മേഖലയുടെ പകുതി നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുണ്ട്. കുറഞ്ഞ വിമാന നിരക്കും ഇതിന് സഹായകമാണ്. 

സര്‍ജറിയും, ഹോളിഡേയും ഒരുമിച്ച് ലഭിക്കാനായി തങ്ങളെ ബന്ധപ്പെടുന്നവരുടെ എണ്ണമേറിയതായി വിദേശത്തുള്ള ആശുപത്രികളില്‍ ചികിത്സ നേടാന്‍ സഹായിക്കുന്ന മൈ മെഡിക്കല്‍ ഗേറ്റ്‌വെ പറയുന്നു. ചികിത്സാ സമയത്ത് കുടുംബം കൂടെ ഉണ്ടാകുകയും, അവര്‍ക്കൊരു അവധിക്കാലവും ഇതുവഴി നേടാമെന്നതാണ് ട്രെന്‍ഡായി മാറുന്നത്. 

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് നിലവില്‍ 7.11 മില്ല്യണിലാണ്. ആയിരക്കണക്കിന് രോഗികളാണ് നിശബ്ദം വേദന സഹിച്ച് ജീവിക്കുന്നത്. യുകെയില്‍ ചികിത്സ താങ്ങാന്‍ കഴിയാത്ത നിലയില്‍ വരുന്നതിനാല്‍ ഇവര്‍ക്ക് ജോലി ചെയ്യാനും കഴിയുന്നില്ല. 




കൂടുതല്‍വാര്‍ത്തകള്‍.