CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 5 Minutes 11 Seconds Ago
Breaking Now

മൂന്നാം ബൈബിൾ കലോത്സവം : ബ്രിസ്റ്റോൾ യുണിറ്റ് തല മത്സരങ്ങൾ ശനിയാഴ്ച സമാപിക്കും.

മൂന്നാം ബ്രിസ്റ്റോൾ ബൈബിൾ കാലോത്സവത്തിനു മുന്നോടിയായിട്ടുള്ള ബ്രിസ്റ്റോൾ യുണിറ്റ് തല  കലോത്സവത്തിന്റെ മൂന്നാം ഘട്ട മത്സരങ്ങൾക്ക് ഈ വരുന്ന ശനിയാഴ്ച സൗത്ത് മീടിലെ ഗ്രീൻവേ സെന്റർ വേദിയാകും. രാവിലെ 9.30 ന് ആരംഭിക്കുന്ന യുണിറ്റ് തല മത്സരങ്ങൾ ഉച്ചക്ക് 1.30 യോട് കൂടി അവസാനിക്കും. Bible reading, essay writing, Pencil sketchup, Colour Painting, Bible Quiz, Solo Song, BibleCostume, monoact, Single & Group Dance, പ്രസംഗം എന്നിവയാണ് അന്ന് നടക്കുന്ന മത്സരങ്ങൾ.

ഈ വർഷം യൂണിറ്റ് തല മത്സരത്തിൽ സമ്മാനം നേടിയവരും, തെരഞ്ഞെടുക്കപ്പെട്ടവരുമാണ് ഒക്ടോബർ ഇരുപത്തിയാറാം തീയതി നടക്കുന്ന മൂന്നാമത് ബ്രിസ്റ്റോൾ ബൈബിൾ കാലോത്സവത്തിൽ മത്സരിക്കുന്നത്.

ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ശേഷം STSMCC യുടെ Sunday School Annual Day ആഘോഷങ്ങളും ഗ്രീൻവേ  സെന്ററിൽ അരങ്ങേറും. ക്ലിഫ്ടണ്‍ രൂപതാ ചാൻസിലർ റവ. ഫാ. മാറ്റ് അസ്ക്കാംബേ മുഖ്യാഥിതിയായിരിക്കും. ഒന്ന് മുതൽ പത്ത് വരെയുള്ള വേദപാഠ ക്ലാസ്സുകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്കും, ബൈബിൾ കാലോത്സവത്തിന്റെ യുണിറ്റ് തല മത്സരങ്ങളിൽ വിജയികളായവർക്കുമുള്ള സമ്മാനങ്ങൾ അന്നേ ദിവസം വിതരണം ചെയ്യും. വേദപാഠ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. ബൈബിൾ കാലോത്സവത്തിന്റെ മൂന്നാംഘട്ട മത്സരങ്ങളിലേക്കും, സണ്‍‌ഡേ സ്കൂളിന്റെ വാർഷികാഘോഷങ്ങളിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി  STSMCC വികാരി ഫാ. പോൾ വെട്ടിക്കാട്ട് അറിയിച്ചു.   

ശനിയാഴ്ച നടക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

STSMCC യുണിറ്റ് കലോത്സവത്തിൽ മെയ്‌ മാസത്തിൽ നടന്ന മത്സരങ്ങളുടെ റിസൽട്ട്  അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 




കൂടുതല്‍വാര്‍ത്തകള്‍.