CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 5 Minutes 11 Seconds Ago
Breaking Now

ബ്രിസ്റ്റൊളിന് ഉൽത്സവമായി STSMCC യുടെ സണ്‍‌ഡേ സ്കൂൾ വാർഷികം. മുന്നൂറ്റിയെണ്‍പതോളം ചിത്രങ്ങൾ കാണാം

ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ കാത്തലിക്ക് ചർച്ചിന്റെ സണ്‍‌ഡേ സ്കൂളിനു വളരെ പ്രാധാന്യമുള്ള ഒരു ദിവസമായിരുന്നു ഇന്നലെ. കൈ നിറയെ സമ്മാനങ്ങൾ വാങ്ങിയ മിടുക്കന്മാരുടെയും മിടുക്കികളുടെയും സന്തോഷത്തിന്റെ ദിവസം കൂടിയായിരുന്നു ഇന്നലെ. കഴിഞ്ഞ 12 വർഷത്തെ ചരിത്രമുള്ള ബ്രിസ്റ്റോളിലെ സെന്റ്‌ തോമസ്‌ സീറോ മലബാർ കാത്തലിക്ക് സമൂഹത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സണ്‍‌ഡേ സ്കൂളിന്റെ മാത്രമായി ഒരു ആനുവൽ ഡേ ആഘോഷിക്കുന്നത്.


STSMCC വേദപാഠം ക്ലാസുകൾക്ക് നൽകുന്ന പ്രാധാന്യത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു ഇന്നലെ നടന്ന ആഘോഷങ്ങൾ. ഒന്ന് മുതൽ പത്തു വരെ ക്ലാസുകളിലായി മൂന്നൂറിലധികം കുട്ടികൾ മാസത്തിൽ മൂന്ന് ഞായറാഴ്ചകളിൽ വേദപാഠം അഭ്യസിക്കുന്ന ബ്രിസ്റ്റോളിൽ ഇന്നലെ നടന്ന സണ്‍‌ഡേ സ്കൂളിന്റെ വാർഷികം ബ്രിസ്റ്റോളിലെ കാത്തലിക് സമൂഹത്തിനു ഒരു ഉത്സവമായിരുന്നു. 


ശനിയാഴ്ച രാവിലെ സൗത്ത്മീഡിലെ ഗ്രീൻ വേ സെന്ററിൽ നടന്ന മൂന്നാം ഘട്ട യൂണിറ്റ് തല ബൈബിൾ കലോത്സവത്തിന്റെ മത്സരങ്ങൾക്ക് ശേഷമായിരുന്നു സണ്‍‌ഡേ സ്കൂൾ വാർഷികാഘോഷങ്ങൾ അരങ്ങേറിയത്. ഉച്ചക്ക് 2 മണിക്ക് ക്ലിഫ്റ്റൻ രൂപതാ ചാൻസലർ റവ. മാറ്റ് ആസ് കോംബെ സണ്‍‌ഡേ സ്കൂൾ വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ മൂല്യങ്ങൾ അഭ്യസിച്ചു നല്ല ക്രൈസ്തവരായി ലോകത്തിനു സാക്ഷ്യമേകാൻ വേദപാഠ വിദ്യാര്‍ത്ഥികൾക്ക് കഴിയട്ടെ എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ആശംസിച്ചു.


സണ്‍‌ഡേ സ്കൂൾ പ്രധാനാധ്യാപിക തെരേസ മാത്യൂ എല്ലാവർക്കും സ്വാഗതം ആശംസിച്ചു. STSMCC വികാരി ഫാ. പോൾ വെട്ടിക്കാട്ട് അധ്യാപകനായിരുന്നു. സണ്‍‌ഡേ സ്കൂൾ അഡ്മിനിസ്ട്രെറ്റർ സിസ്റ്റർ ഗ്രെയ്സ് മേരി റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഡീക്കൻ ജോസഫ്‌ ഫിലിപ്, ട്രസ്റ്റി സ്റ്റാനി തുരുത്തേൽ , സണ്‍‌ഡേ സ്കൂൾ മുൻ പ്രധാന അധ്യാപകൻ ജോമി ജോണ്‍ , തോമസ്‌ ജോസഫ്‌ ,ഡാരിൽ ജോജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സണ്‍‌ഡേ സ്കൂളിലെ വിവിധ ക്ലാസുകളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ എല്ലാം തന്നെ പരിശീലനത്തിന്റെ വിവിധ മേഖലകളിൽ അവർക്ക് ലഭിക്കുന്ന പ്രോത്സാഹനത്തിന്റെ പ്രതിഫലനമായിരുന്നു അത്.


ഒന്ന് മുതൽ പത്തു വരെയുള്ള വേദ പാഠം ക്ലാസുകളിൽ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കുകൾ കുട്ടികൾക്കും, ഏറ്റവും കൂടുതൽ ഹാജർ നേടിയ കുട്ടികൾക്കും പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കുകൾ കുട്ടികൾക്കും, ഏറ്റവും കൂടുതൽ ഹാജർ നേടിയ കുട്ടികൾക്കും മൂന്നാമത് ബൈബിൾ കലോത്സവത്തിന്റെ യൂണിറ്റ് തല മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയവർക്കും ചാൻസലർ റവ. ഫാദർ മാറ്റ് ആസ് കോംബെ മെഡലുകൾ സമ്മാനിച്ചു.


GCSC ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ബ്രിജിൽ ജോസഫിനും C .A . പരീക്ഷയിൽ ഉന്നത വിജയം നേടിയ മെബിൻ ജോസിനും STSMCC യുടെ യുവജന വിഭാഗമായ STYLE നൽകുന്ന സമ്മാനങ്ങളും അദ്ദേഹം സമ്മാനിച്ചു.സണ്‍‌ഡേ സ്കൂൾ അസിസ്റ്റന്റ്‌ ഹെഡ് മാസ്റ്റർ ജെയിംസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.  

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയുക. 




കൂടുതല്‍വാര്‍ത്തകള്‍.