CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 6 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച കണ്‍വൻഷൻ ഫാദർ ഡൊമിനിക്ക് വാളന്മനാൽ നയിക്കുന്നു

കൃപാവരങ്ങളാൽ ജ്വലിക്കുന്ന ദൈവീക സ്നേഹത്തിന്റെ നീർച്ചാലുകൾ നിർഗളമായി ഒഴുകുന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ മരിയൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡോമിനിക്ക് വാളന്മനാൽ വചന പ്രഘോഷണം നടത്തും. കേരള കത്തോലിക്കാ സഭയുടെ ഉദയ സൂര്യനായ ഫാ. ഡോമിനിക്ക് വാളന്മനാലിന്റെ പ്രഘോഷണ വേളകളിൽ യേശുവിന്റെ നാമത്തിൽ നടക്കപ്പെടുന്ന നിരവധിയായ അത്ഭുതങ്ങൾക്ക് അനേകം വ്യക്തികൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 

സെഹിയോൻ യു.കെ കാത്തലിക് മിനിസ്ട്രിയിലെ ഫാ. സോജി ഓലിക്കലും ഫാ. ഡോമിനിക്ക് വാളന്മനാലും സംയുക്തമായി രണ്ടാം ശനിയാഴ്ച കണ്‍വൻഷൻ നയിക്കുമ്പോൾ , അന്ധകാര -പൈശാചിക ശക്തികളെ ബന്ധിപ്പിക്കുന്ന വിടുതൽ ശുശ്രുക്ഷക്ക് പതിന്മടങ്ങ്‌ ശക്തി പരിശുദ്ധാത്മാഭിഷേകത്താൽ സാധ്യമാകും.    

നരകീയ ശക്തികളെ ചെറുത്തു തോൽപ്പിക്കുന്ന ഏറ്റവും ശക്തമായ പ്രാർത്ഥനകളിൽ ഒന്നായ ജപമാലയോടെയാണ് റാഫേൽ സെന്ററിൽ ജപമാല മാസത്തിൽ രാവിലെ എട്ടിന് കണ്‍വൻഷൻ ആരംഭിക്കുന്നത്. തുടർന്ന് വിടുതൽ ശുശ്രുക്ഷയും സൗഖ്യ ശുശ്രുക്ഷകളും നടക്കും. ദിവ്യബലിക്ക് ശേഷം കുട്ടികൾക്കായി പ്രത്യേക ധ്യാനം കിഡ്സ്‌ ഫോർ കിംഗ്‌ഡത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. വൈകുന്നേരം നാല് മണിയോടെ കണ്‍വൻഷൻ സമാപിക്കും. സെഹിയോൻ ടീം അംഗങ്ങൾ 6.45 ന് ബഥേൽ സെന്ററിൽ എത്തേണ്ടതാണ്. 




കൂടുതല്‍വാര്‍ത്തകള്‍.