CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 51 Minutes 32 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ പ്രത്യേക സൗഖ്യ ശുശ്രൂക്ഷ

മൂന്ന് വർഷങ്ങൾക്കു മുൻപ് യുകെയിലെ മലയാളികൾക്കായി സുവിശേഷ വൽക്കരണത്തിന്റെ നവപാത ഒരുക്കിയ സെഹിയോൻ യു.കെ. കാത്തലിക് മിനിസ്ട്രിയുടെ ഈ ശനിയാഴ്ച നടക്കുന്ന ഏകദിന കണ്‍വൻഷനിൽ നടക്കുന്ന പ്രത്യേക സൗഖ്യ ശുശ്രൂക്ഷ ഫാ. ഡൊമിനിക്ക് വാളന്മനാൽ, ഫാ. സോജി ഓലിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കും. 

മൂന്ന് വർഷം മുൻപ് അൻപതിൽ താഴെ മാത്രം അംഗങ്ങളാൽ ആരംഭിച്ച രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ ഇന്ന് കുട്ടികളടക്കം മൂവായിരത്തോളം വ്യക്തികൾ സംബന്ധിക്കുന്നത് ദൈവീക മഹത്വത്തിന്റെ പ്രതിഫലനമാണ്. മലയാളി സമൂഹത്തെ കേന്ദ്രീകരിച്ചു തുടങ്ങിയ രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ വിവധ ഭാഷക്കാരും സംബന്ധിക്കാൻ എത്തിയതോടെ ലോകഭാഷയായ ഇംഗ്ലീഷിലും പ്രത്യേക ധ്യാനം നടക്കുന്നുണ്ട്. പ്രധാനഹാളിൽ മലയാളത്തിലാണ് ധ്യാനം നടക്കുന്നത്. 

രാവിലെ എട്ടിനാരംഭിക്കുന്ന കണ്‍വൻഷനിൽ വചനാഭിഷേകത്താൽ അന്ധകാര ശക്തികളെ ഉന്മൂലനം ചെയ്യുന്ന ഫാ. ഡൊമിനിക്ക് വാളന്മനാലും , ഫാ. സോജി ഓലിക്കലും സംയുക്തമായി സൗഖ്യശുശ്രൂക്ഷ നയിക്കുമ്പോൾ പുത്തൻ അനുഭവം വിശ്വാസികൾക്ക് സാധ്യമാകും. സെഹിയോൻ ടീമംഗങ്ങൾ  6.45 ന് ബഥേൽ സെന്ററിൽ എത്തേണ്ടതാണ്.

അഡ്രസ്സ്: 

BETHEL  CONVENTION  CENTRE , B7O  7JW      




കൂടുതല്‍വാര്‍ത്തകള്‍.