CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 45 Minutes 23 Seconds Ago
Breaking Now

'' ഒരു സഭ വിവിധ സംസ്കാരം '' ന്യൂ കാസ്സിൽ രൂപതയിലെ വിവിധ രാജ്യങ്ങളിലെ കത്തോലിക്കാ സമൂഹങ്ങൾ ഒന്നിക്കുന്നു, ഒക്ടോബർ 12 ശനിയാഴ്ച

ന്യൂ കാസ്സിൽ: ഒരു വിശ്വാസവും ഒരു മമോധീസായും ഏറ്റു പറഞ്ഞു കൊണ്ട്, ന്യൂ കാസ്സിൽ രൂപതയിലെ വിവിധ രാജ്യങ്ങളിലെ കത്തോലിക്കാ വിശ്വാസികൾ തങ്ങളുടെ വിശ്വാസം ഉറക്കെ പ്രഖ്യാപിക്കുന്നു, ഒക്ടോബർ 12 ശനിയാഴ്ച, ഗേറ്റ്ഷെഡ്‌ കാർഡിനൽ ഹ്യൂംസ് കാത്തലിക്ക് സ്കൂൾ ഹാള്ളിൽ വെച്ച് വിശുദ്ധ കുർബ്ബാനയോടെ തുടക്കമാകും.

ന്യൂ കാസ്സിൽ രൂപത ബിഷപ്‌ സീമസ് കണ്ണിംഗ്ഹാമിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപെടുന്ന വിശുദ്ധ കുർബ്ബാനയിൽ രൂപതയിലെ വിവിധ രാജ്യങ്ങളിലെ വിശ്വാസികളും വൈദീകരും പങ്കെടുക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വിവിധ സംസ്കാരങ്ങളുടെ തനതു കലാരൂപങ്ങൾ അവതരിപ്പിക്കും. സ്നേഹവിരുന്നോടെ സമാപിക്കുന്ന സ്നേഹസംഗമം ന്യൂ കാസ്സിൽ രൂപതയിലെ വൈവിധ്യമാർന്ന സ്കാരികകൂട്ടായ്മയിലെ വിശ്വാസ സാക്ഷ്യമായിരിക്കും.

മലയാളി കത്തോലിക്കരുടെ ശക്തമായ സാന്നിധ്യമുള്ള ന്യൂ കാസ്സിൽ രൂപതയിലെ എല്ലാ കത്തോലിക്കാ വിശ്വാസികളും ഈ സ്നേഹസംഗമത്തിൽ പങ്കെടുത്ത് തങ്ങളുടെ വിശ്വാസം ഏറ്റു പറയണമെന്ന് അഭ്യർത്ഥിക്കുന്നു. രാവിലെ 11 മണിക്ക് തുടങ്ങുന്ന പരിപാടികൾ വൈകുന്നേരം 3 മണിക്ക് അവസ്സാനിക്കും.

ന്യൂ കാസ്സിൽ രൂപതയിലുള്ള എല്ലാ മലയാളി കത്തോലിക്കാവിശ്വാസികളും ഈ സംഗമത്തിൽ പങ്കെടുക്കണമെന്ന് യേശു നാമത്തിൽ അഭ്യർത്തിക്കുന്നു.

സ്നേഹസംഗമവേദി: 

Cardinal Hume Catholic School, Old Durham Road, Gateshead. NE9 6RZ




കൂടുതല്‍വാര്‍ത്തകള്‍.