CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 50 Minutes 41 Seconds Ago
Breaking Now

എക്യുമെനിക്കൽ ക്രിസ്മസ്സ് ആഘോഷം ന്യൂകാസ്സിലിൽ ഡിസംബർ 29 ന്

ക്രിസ്തു സ്നേഹം അനുഭവിക്കാനും അത് മറ്റുള്ളവരൂമായി പങ്കുവെക്കാനുമുള്ള ക്രിസ്ത്യാനികളുടെ അവകാശം ക്രിസ്തു ജനനത്തിന്റെ സന്തോഷവേളയിൽ നോർത്ത് ഈസ്റ്റിലെ വിവിധ ക്രൈസ്തവ സഭാ വിശ്വാസികൾ ശ്രമിക്കുന്നു; തങ്ങൾക്കു കിട്ടിയ ദൈവീകദാനം ജനങ്ങൾക്ക്‌ സമ്മാനിക്കാൻ. മലയാളി ക്രൈസ്തവർക്ക് പൈതൃകമായി കിട്ടിയ വിശ്വാസം അതിന്റെ എല്ലാ സവിശേഷതകളോടും കൂടെ, വരുന്ന തലമുറകൾക്ക്  കൈമാറാൻ കാണിക്കുന്ന ശ്രദ്ധ മറ്റുള്ള വിശ്വാസ സമൂഹങ്ങൾ കൗതുകപൂർവ്വം നോക്കികാണാറുണ്ട്‌. നോർത്ത് ഈസ്റ്റിലെ വിവിധ ക്രൈസ്തവ സഭാ വിശ്വാസികളായ മലയാളി കത്തോലിക്കർ, ഇന്ത്യൻ ഓർത്തഡോക്സ് , യാക്കോബായ വിശ്വാസസമൂഹം, മാർത്തോമാ സഭാ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടക്കുന്ന സ്നേഹസംഗമത്തിൽ വിവിധ സഭകളിലെ വൈദീകരുടെ സാന്നിധ്യത്താൽ സമ്പന്നമാകും. ഡിസംബർ 29 ശനിയാഴ്ച ന്യൂ കാസ്സിലിൽ വച്ച് നടക്കുന്ന സംഗമത്തിൽ വിവിധ സഭാവിഭാഗങ്ങൾ നയിക്കുന്ന ക്രിസ്മസ്സ് കരോൾ നടക്കും.

സംഗമവേദി:-
St. James & St. Basil Church Hall, Fenham, Newcastle upon Tyne, NE4 9EJ  കൂടുതൽ വിവരങ്ങൾക്ക് :-
റെജി കൊട്ടാരക്കര- 07962200998 ഇ മെയിൽ:- eccnortheast@gmail.com




കൂടുതല്‍വാര്‍ത്തകള്‍.