CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 9 Minutes 10 Seconds Ago
Breaking Now

അത്ഭുത പെരുമഴയായി രണ്ടാം ശനിയാഴ്ച കണ്‍വെൻഷൻ

ജപമാല മാസത്തിൽ നടത്തപ്പെട്ട രണ്ടാം ശനിയാഴ്ച കണ്‍വെൻഷനിൽ വിശ്വാസ സാക്ഷ്യങ്ങളുടെ പ്രളയമായിരുന്നു.

നിരവധിയായ വൈദ്യശാസ്ത്ര ചികിത്സകൾ നടത്തിയിട്ടും പരാജയപ്പെട്ട ദമ്പതികൾക്ക് പത്ത് വർഷങ്ങൾക്ക് ശേഷം കുഞ്ഞുങ്ങളെ ലഭിച്ച മൂന്ന് ദമ്പതികളുടെ സാക്ഷ്യം സ്തുതി ഗീതങ്ങളോടെയാണ് വിശ്വാസ സമൂഹം സ്വീകരിച്ചത്. ഇതിൽ ഒരു ദമ്പതികൾ ഡോക്ടർമാരാണ്.

മരിയൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡോമിനിക് വള്ളമനാലും സെഹിയോൻ കാത്തലിക് യു കെ ഡയറക്ടർ ഫാ. സോജി ഒലിക്കലും സംയുക്തമായി നടത്തിയ രണ്ടാം ശനിയാഴ്ച കണ്‍വെൻഷൻ ദൈവിക ശക്തിയുടെ പ്രകടമായ അടയാളങ്ങൾ ദർശിച്ചു.


ക്രിസ്തുവിൽ വിശ്വാസമർപ്പിച്ച് ജീവിതം നയിക്കുമ്പോൾ ദൈവീക സ്നേഹത്തിന്റെ പരിമളങ്ങൾ സമൂഹത്തിൽ വ്യാപിക്കുമെന്നും മറ്റുള്ളവരിലേക്ക് അനുഗ്രഹമല്ലാതെ ശാപങ്ങൾ വർഷിക്കരുതെന്നും ഫാ. ഡോമിനിക് വള്ളമനാൽ പറഞ്ഞു. വൈദികർ ഉണർന്നാൽ സഭ ഉണരുമെന്നും വൈദികരുടെ കുറവുകൾ കാണുമ്പോൾ കുറ്റപ്പെടുത്താതെ കണ്ണീരൊഴുക്കി പ്രാർത്ഥിക്കണമെന്നും ത്യാഗ പ്രാർത്ഥനയുടെ അളവ് അനുസരിച്ച് പ്രതിഫലം വർദ്ധിക്കുമെന്നും ആത്മീയബന്ധമല്ലാതെ ലൗകീക ബന്ധം വൈദികരുമായി സ്ഥാപിക്കരുതെന്നും പുരോഹിതർക്ക് മദ്യം വിളമ്പുന്ന കുടുംബങ്ങൾ നാശത്തിലകപ്പെടുമെന്നും പാപം ചെയ്യുവാൻ പ്രേരിപ്പിക്കുന്നവനും പാപം ചെയ്യുന്നവനും പാപികളാണെന്നും അതിൽ പുരോഹിതനെന്നോ ആത്മീയനെന്നോ വ്യത്യാസം ദൈവത്തിനില്ലെന്നും വൈദികരിലെ വിശ്വാസം വർധിപ്പിക്കുന്നത് ആത്മീയരാണെന്നും വൈദികർക്ക് വേണ്ടി ആഴപ്പെട്ട് സ്നേഹിച്ച് പ്രാർത്ഥിക്കണമെന്നും രണ്ടാം ശനിയാഴ്ച കണ്‍വെൻഷനിൽ സംബന്ധിച്ച് സ്വന്തം ഇടവക ദേവാലയ പ്രവർത്തനങ്ങളിൽ പങ്കാളിത്തമില്ലാതെ സഹവസിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഫാ. സോജി ഒലിക്കൽ പറഞ്ഞു.

  

 ബ്രിട്ടനിലെ ലൂർദ്ദ് എന്നാണ് രണ്ടാം ശനിയാഴ്ച കണ്‍വെൻഷനെ ബർമിങ്ങ് ഹാം രൂപതാ മോണ്‍സിഞ്ഞോർ തിമോത്തി വിശേഷിപ്പിച്ചത്‌.


രാവിലെ എട്ടിന് ജപമാലയോടെ ആരംഭിച്ച കണ്‍വെൻഷനിൽ അത്ഭുതകരമായ വിടുതൽ ശുശ്രൂഷയും തുടർന്ന് ഫാ. മാത്യു ചൂരപ്പൊയ്കയിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചും ഡിസംബർ ഏഴിന് ഫാ സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെൻഷൻ മാഞ്ചസ്റ്ററിൽ നടക്കുന്നതിനാൽ മലയാളത്തിലുള്ള രണ്ടാം ശനിയാഴ്ച ബഥേൽ സെന്ററിൽ ഉണ്ടായിരിക്കില്ലെന്ന് ഫാ.സോജി ഓലിക്കൽ അറിയിച്ചു.

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

  

 

 




കൂടുതല്‍വാര്‍ത്തകള്‍.