CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 37 Minutes 52 Seconds Ago
Breaking Now

സന്ദർലാൻഡിൽ മലയാളം കുർബ്ബാന ഒക്ടോബർ 19-ന്

സന്ദർലാൻഡ്‌ : മലയാളി കത്തോലിക്കരുടെ വിശ്വാസ പൈതൃകം ഊട്ടി ഉറപ്പിക്കാനും പരിശുദ്ധാത്മ ചൈതന്യത്തിൽ വളരാനും സന്ദർലാൻഡിലെ മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 19 ശനിയാഴ്ച 10.15 ന് സെന്റ്‌ ജോസ ഫ്സ് ദേവാലയത്തിൽ വച്ച് ബഹു. സജി തോട്ടത്തിൽ അച്ഛന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കപെടുന്നു.

9.45 ന് ജപമാലയോടെ തുടങ്ങുന്ന തിരുകർമ്മങ്ങളിൽ കുമ്പസാരത്തിനുള്ള സൗകര്യമുണ്ടാകും. വിശുദ്ധ കുബ്ബാനക്ക് ശേഷം പാരിഷ് ഹാളിൽ വച്ച് നടക്കുന്ന സ്നേഹവിരുന്നിലേക്കും കൂട്ടായ്മയിലേക്കും വിശ്വാസികളെവരെയും യേശുവിന്റെ നാമത്തിൽ സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ അഡ്രസ്‌ :- 

St. Josephs Church, Sunderland.SR4 6NT.




കൂടുതല്‍വാര്‍ത്തകള്‍.