CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 11 Seconds Ago
Breaking Now

ലോക സമാധാനത്തിനായി അഖണ്ഡ ജപമാല ടോട്ടെൻഹാമിൽ.

സമാധാനത്തിന്റെ രാജ്ഞി ആയ പരിശുദ്ധ മറിയത്തിന്റെയും പരിശുദ്ധ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് പാപ്പയുടെയും സന്ദേശപ്രകാരം വ്യക്തികളുടെയും, കുടുംബങ്ങളുടെയും, സമൂഹങ്ങളുടെയും, എല്ലാ രാജ്യങ്ങളുടെയും സമാധാനത്തിനായി ഇരുപത്തിനാലു മണിക്കൂർ ജപമാലയോടുകൂടി മദ്ധ്യസ്ഥ പ്രാർത്ഥന നടത്തുന്നു.

ലണ്ടനിലെ ടോട്ടെൻഹാം കത്തോലിക്കാ ദേവാലയത്തിൽ, വിവിധ രാജ്യങ്ങളിലെ സമൂഹങ്ങൾ ഒന്നുചേർന്ന് ഒക്ടോബർ ഇരുപത്തിഅഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിമുതൽ ഇരുപത്തിയാറ് ശനിയാഴ്ച വൈകുന്നേരം ഏഴു മണി വരെയാണ് ശുശ്രുഷ നടക്കുക.

വിശുദ്ധ കുർബ്ബാനയോടുകൂടി ആരംഭിക്കുന്ന ശുശ്രുഷകളിൽ പ്രത്യേകമായി കുരിശിന്റെവഴി ശുശ്രുഷയും, കരുണയുടെ ജപമാലയും, ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്. ജപമാലരാജ്ഞിക്കായി പ്രത്യേകം സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഒക്ടോബർ മാസത്തിൽ പരിശുദ്ധ അമ്മയോട് ചേർന്നിരുന്നു മദ്ധ്യസ്ഥം പ്രാർഥിക്കാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു. 

വിലാസം: St.Francis Desales Catholic Church, 729-High Road, (Opp.Food Ball Stadium) Tottenham, LONDON N17 8AG. 

കൂടുതൽ വിവരങ്ങൾക്ക്: - 

ശ്രീ. തോമസ്‌ ആന്റണി :- 07903867625

ശ്രീ. രാജേഷ് :- 07828097601 




കൂടുതല്‍വാര്‍ത്തകള്‍.