CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 21 Minutes 18 Seconds Ago
Breaking Now

ബിഷപ്പ് മാർ ബോസ്കോ പുത്തൂരിന് ബർമിങ്ങ് ഹാം എയർപ്പോർട്ടിൽ സ്വീകരണം നല്കി.

നാലാമത് ബർമിങ്ങ്ഹാം അതിരൂപത സീറോ മലബാർ സഭ കണ്‍വെൻഷനിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന സീറോ മലബാർ സഭ കുരിയ ബിഷപ്പ് മാർ ബോസ്കോ പുത്തൂരിന് ബർമിങ്ങ്ഹാം എയർപ്പോർട്ടിൽ സീറോ മലബാർ ചാപ്ലിയൻസിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കി.

ബർമിങ്ങ്ഹാം അതിരൂപത സീറോ മലബാർ ചാപ്ലിയന്മാരായ ഫാദർ സോജി ഒലിക്കൽ, ഫാദർ ജെയ്സണ്‍ കരിപ്പായി, കണ്‍വീനർ സെബാസ്റ്റ്യൻ മുതു പാറക്കുന്നേൽ തുടങ്ങിയവർ ചേർന്നാണ് പിതാവിനെ സ്വീകരിച്ചത്. കണ്‍വെൻഷന് മുമ്പുള്ള ദിവസങ്ങളിൽ ബർമിങ്ങ് ഹാം അതിരൂപത പരിധിയിലെ വിവിധ മാസ് സെന്ററുകൾ ബിഷപ്പ് സന്ദർശിക്കുന്നതും സഭാ മക്കളുമായി സംസാരിക്കുന്നതുമാണ്.




കൂടുതല്‍വാര്‍ത്തകള്‍.