CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 44 Minutes 54 Seconds Ago
Breaking Now

വെയില്‍സില്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഇടവകയ്ക്ക് തുടക്കം.

സ്വാന്‍സി: ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഇടവക ഹോളി ഇന്നസെന്റ് ഓര്‍ത്തഡോക്സ് ചര്‍ച്ച്‌ വെയില്‍സ് എന്ന നാമധേയത്തില്‍ യു.കെ.,യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി കല്പ്പിച്ചനുവദിച്ചു. ഒക്ടോബര്‍ പതിമൂന്നിന് കാര്‍ഡിഫ് സെന്റ് ഡേവിഡ്സ് കോളേജ് ചാപ്പലില്‍ അര്‍പ്പിച്ച പരിശുദ്ധ കുര്‍ബാനാനന്തരം അഭിവന്ദ്യ തിരുമേനിയുടെ കല്പന വികാരി ഫാ.വര്‍ഗീസ്‌ ജോണ്‍ വായിച്ച് അറിയിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ വികാരി ഫാ. വര്‍ഗീസ്‌ ജോണ്‍ സ്വാഗത പ്രസംഗവും ഫാ.ഏബ്രഹാം മാത്യു ഉദ്ഘാടന പ്രസംഗവും ചര്‍ച്ചസ് ടുഗദര്‍ ഇന്‍ വെയില്‍സിന്‍റെ ചീഫ് എക്സിക്യുട്ടീവ്‌ റവ. അലഡ് എഡ്വേര്‍ഡ്സ്, സെന്റ് ഡേവിഡ്സ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജയിംസ് സൈംസ് എന്നിവര്‍ ആശംസാപ്രസംഗവും നടത്തി.


ഇടവകയിലേക്ക് വെയില്‍സിലുള്ള എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി യോഗം അറിയിച്ചു. ജേക്കബ് ജോര്‍ജ്ജ് നന്ദി പറയുകയും തുടര്‍ന്ന്‍ ആദ്യഫല ലേലം നടത്തുകയും ചെയ്തു. അടുത്ത പരിശുദ്ധ കുര്‍ബാനയും പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാളും സ്വാന്‍സിയിലുള്ള ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ അര്‍പ്പിക്കുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക് :- 

വികാരി ഫാ. വര്‍ഗീസ്‌ ജോണ്‍ മണ്ണഞ്ചേരി :-07908064000

ട്രസ്റ്റി: തോമസ്‌ ജി. ഡാനിയേല്‍:-07737761180

സെക്രട്ടറി: എം. ജെ. ആന്‍ഡ്രൂസ് :-07883008690

എന്നിവരുമായി ബന്ധപ്പെടുക.

പള്ളിയുടെ വിലാസം:-

Holy Trinity Church, Parkway, Sketty Park, Swansea SA2 8JQ




കൂടുതല്‍വാര്‍ത്തകള്‍.