CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 32 Seconds Ago
Breaking Now

പനക്കലച്ചൻ നയിക്കുന്ന പ്രേക്ഷിതർക്ക് വേണ്ടിയുള്ള പ്രാർത്ഥനാ ശുശ്രൂഷ ഡാർലിംഗ്ട്ടണിൽ ; ഒക്ടോബർ 26 ,27 തീയതികളിൽ

ഡാർലിംഗ്ട്ടണ്‍ : ആത്മീയ നവോഥാനത്തിനു പുതിയ ഭാവങ്ങൾ നല്കി ജീവിതത്തിന്റെ ഉയർച്ച താഴ്ച്ചകളിൽ ദൈവത്തിനുള്ള പങ്കിനെ കുറിച്ച് മലയാളി മനസ്സിനെ ബോധ്യപ്പെടുത്തിയ ഡിവൈൻ ധ്യാന കേന്ദ്രം, യു കെ യുടെ ആത്മീയ ജീവിതങ്ങളിലേക്ക് കടന്നു കയറാൻ തങ്ങളുടെ ദൈവീക ശുശ്രുഷകളിലൂടെ ഒരുങ്ങുന്നു. അതിന്റെ ഭാഗമായി ഇംഗ്ലണ്ടിന്റെ നോർത്ത് ഈസ്റ്റിൽ പുതിയതായി തുടങ്ങിയ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ പ്രേക്ഷിതരാകാൻ താല്പര്യമുള്ളവർക്കും പ്രെയർ ഗ്രൂപ്പ് ലീഡേഴ്സിനും പ്രത്യേക ക്ലാസ്സുകളും പ്രാർത്ഥനകളും ഈ മാസം 26,27 തീയതികളിൽ സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ ധ്യാന പ്രഘോഷകൻ പനക്കലച്ചൻ നയിക്കുന്ന രണ്ടു ദിവസം നീണ്ടു നില്കുന്ന ധ്യാനാനുഭവത്തിലേക്ക് ജാതി മത വ്യത്യാസമന്യേ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

നാളെ രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന ശുശ്രൂഷകൾ ഞായറാഴ്ച നാല് മണിക്ക് അവസാനിക്കുന്നു.

ധ്യാന വേദി :- 

Divine Retreat Crnter ( Carmel Convent), Nunnery Lane, Darlington. DL3 3PN

കൂടുതൽ വിവരങ്ങൾക്ക് :-

ടോമി പുതുക്കാട് :- 07504057897

റെജി:- 07552619237





കൂടുതല്‍വാര്‍ത്തകള്‍.