CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 58 Minutes 31 Seconds Ago
Breaking Now

മാഞ്ചസ്റ്റർ അഭിഷേകാഗ്നി മെഗാ കണ്‍വെൻഷനിൽ ബിഷപ്പുമാരായ ടെറൻസ്‌ ബ്രയിനും , മാർക്ക് ഡേവിസും അനുഗ്രഹ പ്രഭാഷണം നടത്തും.

മാഞ്ചസ്റ്റർ:യു കെ യിലെ മലയാളി സമൂഹം പ്രാർത്ഥനയോടെ കാത്തിരിക്കുന്ന മാഞ്ചസ്റ്റർ അഭിഷേകാഗ്നി മെഗാ കണ്‍വെൻഷനിൽ സാൻഫോർഡ് രൂപതാ ബിഷപ്പ് മാർക്ക് ടെറൻസ്‌ ബ്രയിൻ, ഫ്രഷ്ബറി രൂപതാ ബിഷപ്പ് മാർക്ക് ഡേവിസ് തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണം നടത്തും. ലോക പ്രശസ്ത വചന പ്രഘോഷകനായ ഫാ സേവ്യർ ഖാൻ വട്ടായിലും ഫാ. സോജി ഒലിക്കലും യു കെ സെഹിയോൻ മിനിസ്ട്രിയും സംയുക്തമായി നയിക്കുന്ന കണ്‍വെൻഷൻ ഡിസംബർ ഏഴാം തീയതി ശനിയാഴ്ചയാണ് നടക്കുക. പതിനായിരങ്ങളെ ഉൾകൊള്ളാൻ സാധിക്കുന്ന മാഞ്ചസ്റ്റർ സിറ്റി സെന്ററിലെ ജി -മെക്സിലാണ് കണ്‍വെൻഷൻ നടക്കുന്നത്. അഭിവന്ദ്യ പിതാക്കന്മാരുടെ പ്രഭാഷണങ്ങളും മഹനീയ സാന്നിധ്യവും കണ്‍വെൻഷനെ കൂടുതൽ ധന്യമാക്കും. കണ്‍വെൻഷൻ വിജയത്തിനായി യു കെ യുടെ വിവിധ ഭാഗങ്ങളിലൂടെ പ്രാർത്ഥനാ കൂട്ടായ്മകളും , കുരിശിന്റെ വഴിയും നടന്നു വരികയാണ്. മാഞ്ചസ്റ്റർ സെന്റ്‌ തോമസ്‌ ആർ.സി സെന്ററും യു കെ സെഹിയോൻ മിനിസ്ട്രിയും സംയുക്തമായി ആതിഥ്യം വഹിക്കുന്ന കണ്‍വെൻഷൻ രാവിലെ എട്ടിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് സമാപിക്കും.


യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ അന്നേ ദിവസം കോച്ചി കളിലും വാഹനങ്ങളിലുമായി മാഞ്ചസ്റ്ററിൽ എത്തിച്ചേരും. വാഹനങ്ങൽ പാർക്ക് ചെയ്യുന്നതിന് വിപുലമായ സൗകര്യങ്ങൾ ലഭ്യമാണ്. ആഴമേറിയ മാനസാന്തര ത്തിലൂടെ രോഗ ശാന്തിയും പ്രവാസ ജീവിതത്തിൽ മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളെ ദൈവിക ശക്തിയാൽ ഊട്ടി ഉറപ്പിക്കുന്നതിനുമായുള്ള അഭിഷേകാഗ്നി മെഗാ കണ്‍വെൻഷൻ പതിനായിരങ്ങൾക്ക് ദൈവാനുഗ്രഹത്തിന്റെ വരമാരിയാകും.


കണ്‍വെൻഷനിൽ പങ്കെടുത്തു ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി അത്ഭുത രോഗശാന്തിയും , ദൈവീക കൃപാ വരങ്ങളും ധാരാളമായി പ്രാപിക്കുവാൻ ഏവരെയും സെന്റ്‌ തോമസ്‌ ആർ.സി സെന്ററിന് വേണ്ടി ഫാ സജി മലയിൽ പുത്തൻപുര സ്വാഗതം ചെയ്യുന്നു. 

വേദി :- 

Manchester Central G-MEX, M23 GX




കൂടുതല്‍വാര്‍ത്തകള്‍.