CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 38 Minutes 28 Seconds Ago
Breaking Now

ജപമാല സമാപനവും ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജിലും മരിച്ച വിശ്വാസികളുടെ ഓർമ്മ ദിനവും ബ്രിസ്റ്റോളിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

പരിശുദ്ധ ദൈവ മാതാവിന്റെ ജപമാല മാസ അവസാന ആഘോഷം ഒക്ടോബർ മുപ്പത്തിയോന്നിന് ഫിഷ്‌ പോണ്ട്സിലുള്ള സെന്റ്‌ ജോസഫ് ദേവാലയത്തിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. ഒക്ടോബർ മുപ്പത്തിയോന്ന്‌ വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് ആരംഭിക്കുന്ന ദിവ്യബലിക്ക് ശേഷം ജപമാല സമർപ്പണവും ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

നവംബർ ഒന്ന് ആദ്യ വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് ആരംഭിക്കുന്ന നൈറ്റ് വിജിലിൽ ജപമാല, ആരാധന, പരിശുദ്ധ കുര്ബ്ബാനയുടെ ആശിർവാദവും, ദിവ്യ ബലിയും ഉണ്ടായിരിക്കും. ഫാ. പോൾ വെട്ടിക്കാട്ട് വചന സന്ദേശം നല്കുന്നതാണ്.

നവംബർ രണ്ട് ശനിയാഴ്ച മരിച്ച വിശ്വാസികളുടെ ഓർമ്മ ദിനത്തിന്റെ ദിവ്യബലി രാവിലെ 10.30 ന് ആരംഭിക്കുന്നതാണ്. തുടർന്ന് ഒപ്പീസും മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. സെന്റ്‌ ജോസഫ് പാരിഷ് ഹാളിൽ ദിവ്യ ബലിക്കും ഒപ്പീസിനും ശേഷം ശ്രാദ്ധം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

പരിശുദ്ധ അമ്മ വഴി ദൈവം നല്കിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതിനും, നൈറ്റ് വിജിലിൽ കൂടുതൽ അനുഗ്രഹം പ്രാപിക്കുന്നതിനും പ്രാർത്ഥനാ ജീവിതത്തിൽ കൂടുതൽ വളരുന്നതിനും നമ്മിൽ നിന്ന് അകന്നു പോയ പ്രിയപ്പെട്ടവരെ ഓർക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും വേണ്ടിയുള്ള തിരുകർമ്മങ്ങൾക്കും എല്ലാ വിശ്വാസികളെയും ഫാ.പോൾ വെട്ടിക്കാട്ട് സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.

  

  

 

 




കൂടുതല്‍വാര്‍ത്തകള്‍.