CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 44 Minutes 3 Seconds Ago
Breaking Now

സെൻട്രൽ മാഞ്ചസ്റ്ററിൽ ജപമാല സമാപനവും വിശുദ്ധ കുർബ്ബാനയും നാളെ

മാഞ്ചസ്റ്റർ : സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ വിവിധ യൂണിറ്റുകളിൽ കഴിഞ്ഞ ഒരു മാസം ആയി നടന്നു വന്ന ജപമാലയുടെ സമാപനം വ്യാഴാഴ്ച വൈകുന്നേരം ആറ്‌ മണിക്ക്  ലോങ്ങ്‌സൈറ്റ് സെന്റ്‌ ജോസഫ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും. നാളെ വൈകുന്നേരം ആറ്‌ മണിക്ക് ജപമാലയും അതേ തുടർന്ന് വിശുദ്ധ കുർബ്ബാനയും ഉണ്ടായിരിക്കും 

നാളെ നടക്കുന്ന തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു പരിശുദ്ധ മാതാവിന്റെ അനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സാൽഫോർഡ് രൂപാത സീറോ മലബാർ  ചാപ്ലിൻ ഫാ തോമസ്‌ തൈക്കൂട്ടത്തിൽ അറിയിച്ചു .

വേദിയുടെ അഡ്രസ്‌ :-

St  Joseph  Church , Portland Crescent , Manchester, M13 0BU




കൂടുതല്‍വാര്‍ത്തകള്‍.