CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 10 Minutes 18 Seconds Ago
Breaking Now

അഭിഷേഗാഗ്നി കണ്‍വെൻഷനു വേണ്ടി നാളെ ദേശം മുഴുവൻ ഉപവസിക്കുന്നു; നിരവധി സ്ഥലങ്ങളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ

ഡിസംബർ മാസം ഏഴാം തീയതി ശനിയാഴ്ച മാഞ്ചസ്റ്ററിൽ വച്ച് ഫാ സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേഗാഗ്നി കണ്‍വെൻഷനു വേണ്ടി നാളെ അനേകം സ്ഥലങ്ങളിൽ ഉപവാസവും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും നടത്തപ്പെടുന്നു.

വിഗനിലെ സേക്രട്ട്ഹാർട്ട് ദേവാലയത്തിൽ നാളെ വൈകുന്നേരം 6.30 മുതൽ 8.30 വരെ ദിവ്യ കാരുണ്യ ആരാധനയും പ്രത്യേക പ്രാർത്ഥനകളും നടത്തപ്പെടും. സൽ ഫോർഡിൽ നാളെ രാവിലെ നാല് മണി മുതൽ ശനിയാഴ്ച രാവിലെ നാല് മണി വരെ ഇരുപത്തിനാല് മണിക്കൂർ നീണ്ടു നിൽക്കുന്ന തുടർച്ചയായ കുരിശിന്റെ വഴികളും പ്രസ്റ്റനിൽ നാളെ രാവിലെ നാല് മണി മുതൽ വൈകുന്നേരം ഒൻപത് മണി വരെ തുടർച്ചയായ ഇരുപത്തിയഞ്ച് കുരിശിന്റെ വഴികളും നടത്തപ്പെടും. മാഞ്ചസ്റ്ററിലെ സെന്റ്‌ ജോണ്‍സ് ദേവാലയത്തിൽ നാളെ വൈകുന്നേരം എട്ട് മണി മുതൽ അർദ്ധ രാത്രി വരെ അഭിഷേകാഗ്നി കണ്‍വെൻഷന് ഒരുക്കമായുല്ല പ്രത്യേക നൈറ്റ് വിജിലും മാറ്റ് സ്ഥലങ്ങളിൽ പ്രത്യേക ഉപവാസ പ്രാർത്ഥനകളും നടത്തപ്പെടുന്നു.

ഈ രാജ്യത്തെ ഏറ്റവും വലിയ ആത്മീയ വിരുന്നായി മാറുന്ന ഈ അഭിഷേകാഗ്നി കണ്‍വെൻഷനു വേണ്ടി ഫാ. സജി മലയിൽ പുത്തൻ പുരയിൽ നാളെ പ്രത്യേക ഉപവാസ ദിവസമായി പ്രഖ്യാപിക്കുകയും സാധിക്കുന്നിടത്തോളം വ്യക്തികളും ഈ കണ്‍വെൻഷനു വേണ്ടി പ്രവർത്തിക്കുന്ന എല്ലാ വോളന്റിയേഴ്സും നാളെ ഉപവസിച്ച് ഈ കണ്‍വെൻഷനു വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. 





കൂടുതല്‍വാര്‍ത്തകള്‍.