CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 58 Seconds Ago
Breaking Now

ലിവര്‍പൂളില്‍ ജപമാല സമാപനം ഭക്തിസാന്ദ്രമായി

കേരള കത്തോലിക്കാ കമ്യൂണിറ്റി ഫസാര്‍ക്കലിയുടെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളിലെ മരിയ ഭക്തര്‍ ഒരുമാസമായി ആചരിച്ചുവന്ന ജപമാല സമര്‍പ്പണം ഭക്തിസാന്ദ്രമായി ഇന്നലെ സമാപിച്ചു.

ലിവര്‍പൂളിലെ  തോമസ് മാങ്കോട്ടിലിന്റെ ഭവനത്തില്‍ വൈകിട്ട് 6 മണിക്ക് നടന്ന ജപമാല സമാപനത്തിന് ലിവര്‍പൂളിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ വലിയ ഒരു വിശ്വാസി സമൂഹം പങ്കെടുത്തു. എബ്രഹാം സക്കറിയയും റോസമ്മ ചാക്കോയും കൊന്ത നമസ്‌കാരത്തിനും പ്രാര്‍ത്ഥനകള്‍ക്കും നേതൃത്വം നല്‍കി.


കത്തോലിക്ക സഭ ഒക്ടോബര്‍ മാസം, ജപമാല മാസമായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നതിനാല്‍ ഇവിടെ മലയാളി ഭവനങ്ങളിലും പള്ളികളിലുമായാണ് ജപമാല നടന്നു വന്നിരുന്നത്. പാരമ്പര്യവും പൈതൃകവും വിളിച്ചോതി ധാരാളം വിശ്വാസികള്‍ എല്ലാം ദിവസവും ജപമാലയില്‍ പങ്കെടുത്തിരുന്നു.

 

 

 

 

 

സ്‌നേഹ വിരുന്നോടുകൂടി കൊന്ത നമസ്‌കാരം സമാപിച്ചപ്പോള്‍ ഇവിടുത്തെ മലയാളികള്‍ വലിയ സന്തോഷത്തിലായിരുന്നു. ലിവര്‍പൂളിലെ വിശ്വാസികള്‍ ഒരുമാസം തുടര്‍ച്ചയായി നടത്തിയ ജപമാല സമര്‍പ്പണം യുകെയില്‍ ഒരു വലിയ മാതൃകയായി മാറി. കൊന്തനമസ്‌കാരത്തിന് എല്ലാ ക്രമീകരണങ്ങളും ചെയ്ത ജിജിമോന്‍ മാത്യുവും ജെസി മോള്‍ ജിമ്മിയും ഏല്ലാവരുടെയും പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

 





കൂടുതല്‍വാര്‍ത്തകള്‍.